LiveTV

Live

Entertainment

2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ മോഹന്‍ലാല്‍

മലയാളികള്‍ക്ക് വീണ്ടും അഭിമാനമാവുകയാണ് മോഹന്‍ലാല്‍

2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയില്‍ മലയാളത്തെ അടയാളപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മലയാളികള്‍ക്ക് വീണ്ടും അഭിമാനമാവുകയാണ് മോഹന്‍ലാല്‍. 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട പത്ത് സൌത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം.

പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോഹന്‍ ലാലിന്‍റെ സ്ഥാനം. അതേസമയം മലയാളത്തില്‍ നിന്നും ഒരു താരം ആദ്യമായാണ് ഈ പട്ടികയില്‍ ഇടംപിടിക്കുന്നത്. തെലുങ്ക് സിനിമ താരം മഹേഷ് ബാബുവാണ് 2020 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത പുരുഷ ചലച്ചിത്ര താരം.

പവൻ കല്യാൺ, വിജയ്, ജൂനിയർ എൻടിആർ, തരക്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, ധനുഷ് എന്നിവർക്കൊപ്പമാണ് പട്ടികയില്‍ മോഹൻലാലും ഇടം നേടിയിരിക്കുന്നത്. കീർത്തി സുരേഷ്, കാജൽ അഗർവാൾ, സാമന്ത, രശ്‌മിക, പൂജ ഹെഗ്‌ഡെ, തപ്‌സി പന്നു, തമന്ന, രാകുൽ പ്രീത്, ശ്രുതി ഹാസൻ, തൃഷ എന്നിവരാണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട സൗത്ത് ഇന്ത്യൻ വനിതാ താരങ്ങൾ.