LiveTV

Live

Entertainment

''ടി.പിയുടെ കൊലപാതകത്തിന് ശേഷവും ഇത്തരം പോസ്റ്റുകള്‍ കണ്ടിരുന്നു'' - സനല്‍കുമാര്‍ ശശിധരന്‍

''പിണറായിയുടെ ഭരണത്തെക്കുറിച്ചും കുഞ്ഞനന്തന്‍റെ മരണത്തെകുറിച്ചുമൊക്കെ എസ്.വി പ്രദീപ് ചെയ്ത നിശിതവും പലർക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാർത്തകളുടെ സ്‌ക്രീൻ ഷോട്ടുകൾ വെച്ചുള്ള ആദരാഞ്ജലികൾ കണ്ടു''

''ടി.പിയുടെ കൊലപാതകത്തിന് ശേഷവും ഇത്തരം പോസ്റ്റുകള്‍ കണ്ടിരുന്നു'' - സനല്‍കുമാര്‍ ശശിധരന്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ വാഹനാപകട മരണത്തില്‍ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അദ്ദേഹം ചെയ്ത ചെയ്ത നിശിതവും പലർക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാർത്താ അവതരണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ വെച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നത് കണ്ടെന്നും. ഇത് ഒന്നെങ്കില്‍ അദ്ദേഹത്തിന്‍റെ മരണത്തില്‍ സഹതപിക്കേണ്ട കാര്യമൊന്നുമില്ല എന്ന് പറയാതെ പറയുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പോ ആണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സനല്‍ കുമാര്‍ ശശിധരന്‍റെ പ്രതികരണം.

''പിണറായിയുടെ ഭരണത്തെക്കുറിച്ചും കുഞ്ഞനന്തന്‍റെ മരണത്തെകുറിച്ചുമൊക്കെ എസ്.വി പ്രദീപ് ചെയ്ത നിശിതവും പലർക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാർത്താ അവതരണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ വെച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്ന പോസ്റ്റുകൾ ധാരാളം കണ്ടു. അവയ്ക്കു രണ്ട് ഉദ്ദേശ്യങ്ങളാണ് ഉള്ളത്. ഒന്ന് ഇവൻ മരിച്ചതിൽ അത്ര സഹതപിക്കേണ്ട കാര്യമൊന്നുമില്ല എന്ന് പറയാതെ പറയുക. രണ്ടാമത്തേത് ഇവന്‍റെ അവസ്ഥ കണ്ടല്ലോ സൂക്ഷിച്ചോ എന്ന് മുന്നറിയിപ്പ് കൊടുക്കുക. ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ തുടർന്നും ഈ രീതിയിൽ പോസ്റ്റുകൾ കണ്ടിരുന്നു' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു".

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

''പിണറായിയുടെ ഭരണത്തെക്കുറിച്ചും കുഞ്ഞനന്തന്‍റെ മരണത്തെകുറിച്ചുമൊക്കെ എസ്.വി പ്രദീപ് ചെയ്ത നിശിതവും പലർക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാർത്താ അവതരണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ വെച്ചുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്ന പോസ്റ്റുകൾ ധാരാളം കണ്ടു. അവയ്ക്കു രണ്ട് ഉദ്ദേശ്യങ്ങളാണ് ഉള്ളത്. ഒന്ന് ഇവൻ മരിച്ചതിൽ അത്ര സഹതപിക്കേണ്ട കാര്യമൊന്നുമില്ല എന്ന് പറയാതെ പറയുക. രണ്ടാമത്തേത് ഇവന്‍റെ അവസ്ഥ കണ്ടല്ലോ സൂക്ഷിച്ചോ എന്ന് മുന്നറിയിപ്പ് കൊടുക്കുക.

ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ തുടർന്നും ഈ രീതിയിൽ പോസ്റ്റുകൾ കണ്ടിരുന്നു. ഇന്ന് പ്രദീപ് നാളെ ആര് എന്ന് ആശങ്കപ്പെടാൻ മാത്രമേ കഴിയുന്നുള്ളു. കൊല്ലപ്പെടുന്നത് ഞാനാനെങ്കിൽ എന്തായിരിക്കും ആദരാഞ്ജലിക്കായി അവർ ഉപയോഗിക്കുന്ന സ്ക്രീൻഷോട്ടുകൾ എന്ന് ചിന്തിച്ചുപോയി. നോട്ട് നിരോധനം മുതൽ സെക്സിദുർഗ്ഗവരെ എല്ലാ കൂട്ടർക്കും വേണ്ടത് ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആദാരാഞലികൾ എനിക്ക്‌ വേണ്ട സുഹൃത്തുക്കളെ അടിമത്തം രക്തത്തിൽ കലർന്നുപോയ നിങ്ങൾ അതിന്റെ പേരിൽ ഭയം വളർത്തരുത് എന്നുമാത്രമാണ് അഭ്യർത്ഥന"

പിണറായിയുടെ ഭരണത്തെക്കുറിച്ചും കുഞ്ഞനന്തന്റെ മരണത്തെകുറിച്ചുമൊക്കെ എസ് വി പ്രദീപ് ചെയ്ത നിശിതവും പലർക്കും...

Posted by Sanal Kumar Sasidharan on Monday, December 14, 2020