LiveTV

Live

Entertainment

വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ്; 'ജഗ് ജഗ് ജിയോ' ഷൂട്ടിംഗ് നിര്‍ത്തിവച്ചു

വെള്ളിയാഴ്ചയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്

വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ്; 'ജഗ് ജഗ് ജിയോ' ഷൂട്ടിംഗ് നിര്‍ത്തിവച്ചു

ബോളിവുഡ് നടന്‍ വരുണ്‍ ധവാനും നടി നീതു കപൂറിനും കോവിഡ് സ്ഥിരീകരിച്ചു. ചിത്രത്തിന്‍റെ സംവിധായകന്‍ രാജ് മെഹ്തക്കും പോസിറ്റീവാണ്. ഇതിനെത്തുടര്‍ന്ന് ഛണ്ഡീഗഡില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ജഗ് ജഗ് ജിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വെള്ളിയാഴ്ചയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

62കാരിയായ നീതുവിന് കോവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് താരത്തെ തിരികെ മുംബൈയിലെത്തിക്കാന്‍ മകനും നടനുമായ രണ്‍ബീര്‍ കപൂര്‍ എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നതിന് മുംബൈയാണ് അനുയോജ്യമെന്ന് നീതുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വരുണ്‍ ധവാനും രാജ് മെഹ്തയും ഛണ്ഡീഗഡില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.

വരുണ്‍ ധവാനും നീതു കപൂറിനും കോവിഡ്; 'ജഗ് ജഗ് ജിയോ' ഷൂട്ടിംഗ് നിര്‍ത്തിവച്ചു

അനില്‍ കപൂറും കിയാരയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വരുണും കിയാരയും ദമ്പതികളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരുടെ മാതാപിതാക്കളായിട്ടാണ് അനിലും നീതുവുമെത്തുന്നത്. നേരത്തെ അനില്‍ കപൂറിന് കോവിഡാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് അനില്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.