LiveTV

Live

Entertainment

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്

വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ദല്‍ഹിയിലെ തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്. പഞ്ചാബി ഗായകന്‍‍ സിന്‍ഘയാണ് ഇത് സംബന്ധിച്ച വാര്‍ത്ത ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്. ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദില്‍ജിത് സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. താന്‍ കര്‍ഷകരെ കാണാനും അവരെ കേള്‍ക്കാനുമാണ് എത്തിയതെന്നും തനിക്ക് സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളതിതാണ്-പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത്. കര്‍ഷകരുടെ പ്രശ്‌നത്തിനപ്പുറം വലിയ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഇവിടെ രക്തചൊരിച്ചിലില്ല. സത്യങ്ങളെ വളച്ചൊടിക്കുകയാണ്'; ദില്‍ജിത് പറഞ്ഞു.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരുകോടി നല്‍കി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്

അതെ സമയം നല്‍കിയ സംഭാവന ഉദാരമാണെന്നും വലിയ സംഭവമാക്കേണ്ടെന്നും ദില്‍ജിത് ദോസാന്‍ഝ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ -റിപ്പോര്‍ട്ട് ചെയ്തു. ലഭിച്ച പണം കൊണ്ട് കമ്പിളി വസ്ത്രങ്ങളും പുതപ്പും വാങ്ങുമെന്ന് കര്‍ഷകരുമായി അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.

''ഇവർ ബോളിവുഡിൽ നിന്നുള്ളവരല്ല, പഞ്ചാബിൽ നിന്നുള്ളവരാണ്, സാമാന്യ ബുദ്ധി ഇല്ലാതെ സംസാരിക്കരുത്'' കങ്കണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ ദില്‍ജിത്ത്
Also Read

''ഇവർ ബോളിവുഡിൽ നിന്നുള്ളവരല്ല, പഞ്ചാബിൽ നിന്നുള്ളവരാണ്, സാമാന്യ ബുദ്ധി ഇല്ലാതെ സംസാരിക്കരുത്'' കങ്കണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ ദില്‍ജിത്ത്

ഇക്കഴിഞ്ഞ ദിവസം കങ്കണക്കെതിരെ പ്രതികരിച്ച് ദില്‍ജിത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കർഷക സമരത്തിനും, ഷാഹീൻ ബാഗ് ആക്റ്റീവിസ്റ്റ് ബിൽകിസ് ബാനുവിനുമെതിരെ കങ്കണ നടത്തിയ പരാമർശത്തിനെതിരെയാണ് ദിൽജിത്ത് പ്രതികരിച്ചത്. അമ്മമാരെപ്പോലും ഇങ്ങനെ കുറ്റം പറയാന്‍ എങ്ങനെ തോനുന്നുവെന്നും സാമാന്യ ബുദ്ധിയില്ലാതെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.