കര്‍ഷകരെ പിന്തുണച്ച് ബോളിവുഡ് സംവിധായകന് ഹന്‍സല്‍ മെഹ്ത
സമരത്തെ പിന്തുണച്ച് ട്വിറ്ററില്‍ വ്യാപകമായി ഉപയോഗിക്കുന്ന 'ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്സ്' എന്ന ഹാഷ്ടാഗാണ് ഹന്‍സല്‍ മെഹ്ത പിന്തുണച്ച് ട്വീറ്റ് ചെയ്തത്

വിവാദ കർഷക നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന കർഷക സമരത്തെ പിന്തുണച്ച് ബോളിവുഡ് സംവിധായകന് ഹന്‍സല്‍ മെഹ്ത. ട്വിറ്ററിലൂടെയാണ് സംവിധായകന് പിന്തുണ പ്രഖ്യാപിച്ചത്. സമരത്തെ പിന്തുണച്ച് ട്വിറ്ററില്‍ വ്യാപകമായി ഉപയോഗിക്കുന്ന 'ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്സ്' എന്ന ഹാഷ്ടാഗാണ് ഹന്‍സല്‍ മെഹ്ത പിന്തുണച്ച് ട്വീറ്റ് ചെയ്തത്. ഷാഹിദ്, അലിഗഡ്, ഒമെര്‍ട്ട എന്നീ സിനിമളിലൂടെയും സ്കാം 1992 എന്ന ഏറ്റവും പുതിയ സീരീസിന്റെയും സംവിധായകനാണ് ഹന്‍സല്‍ മെഹ്ത.
അതെ സമയം കർഷകരുമായുള്ള മൂന്നാം ഘട്ട ചർച്ചക്ക് ഇന്ന് ഡൽഹിയിൽ തുടക്കമായി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. 42 കർഷക സംഘടനകൾ ചര്‍ച്ചയില്‍ പങ്കെടുക്കും. നേരത്തെ കർഷകരുമായി നടത്തിയ ചർച്ചകൾ പലതും പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തെ നിയമങ്ങൾ പിൻവലിച്ചു ഭേദഗതികൾ ഉൾപെടുത്തി പുതിയ നിയമം കൊണ്ട് വരണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. കാർഷിക നിയമങ്ങൾ പിൻവലിക്കുക അല്ലാതെ മറ്റ് വിട്ടു വീഴ്ചകൾക്ക് തയ്യാറല്ലെന്ന് ചർച്ചക്ക് എത്തിയ കർഷകർ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഡിസംബര്‍ എട്ടിന് പ്രഖ്യാപിച്ച ഭാരത് ബന്ദിന് സി.പി.ഐ.എം, സി.പി.ഐ അടക്കമുള്ള ഇടതുപാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു.