LiveTV

Live

Entertainment

ബീഫ് കറിയുടെ രുചിയനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ലഭിച്ച ബീഫ് കറിയടക്കമുള്ള വിഭവങ്ങളുടെ ചിത്രമാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്

ബീഫ് കറിയുടെ രുചിയനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

വിവാദ പോസ്റ്റുകളിലൂടെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്ത നടിയാണ് അഹാന കൃഷ്ണ. സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള തന്‍റെ ആഭിമുഖ്യം വ്യക്തമാക്കിയ അഹാന ഏറെ ട്രോളുകളും ഏറ്റുവാങ്ങിയിരിന്നു. ഇപ്പോഴിതാ തനിക്ക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും കിട്ടിയ ബീഫ് കറിയുടെ രുചിയനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

''നല്ല ഭക്ഷണം കാണുമ്പോഴെല്ലാം അമ്മ എന്നെ കുറിച്ചും, അതേപോലെ തന്നെ നല്ല ഭക്ഷണം കാണുമ്പോഴെല്ലാം ഞന്‍ അമ്മയെ കുറിച്ചും ഓര്‍ക്കുന്നു. ഇന്ന് ഞന്‍ അമ്മയെ മിസ് ചെയ്യുന്നു. കാരണം ഈ ഭക്ഷണം എനിക്ക് അമ്മക്ക് കൂടി നല്‍കാമായിരുന്നു. അമ്മക്ക് ഇത് ഒരു പാട് ഇഷ്ടപ്പെടുമായിരുന്നു. ".

അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാള സിനിമയില്‍ സുരേഷ് ഗോപിക്ക് ശേഷം പരസ്യമായി തന്‍റെ സംഘപരിവാര്‍ രാഷ്ട്രീയം തുറന്നു പറഞ്ഞയാളാണ് കൃഷ്ണകുമാര്‍. സമാനമായ നിലപാടുകളുടെ പേരില്‍ അഹാനയും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.