LiveTV

Live

Entertainment

275 ദിവസത്തെ ക്വാറന്‍റൈന് ശേഷം മമ്മൂട്ടി വീട്ടിൽ നിന്നും പുറത്ത്; ബിലാല്‍ ചിത്രീകരണം ഉടനെന്ന് റിപ്പോര്‍ട്ട്

ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങാതിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നാണ് പുറത്തിറങ്ങുന്നത്

275 ദിവസത്തെ ക്വാറന്‍റൈന് ശേഷം മമ്മൂട്ടി വീട്ടിൽ നിന്നും പുറത്ത്; ബിലാല്‍ ചിത്രീകരണം ഉടനെന്ന് റിപ്പോര്‍ട്ട്

275 ദിവസത്തെ ക്വാറന്‍റൈന് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങി. താരത്തിന്‍റെ പൊതുമധ്യത്തിലുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എറണാകുളം കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും ചായ കുടിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവിടെനിന്ന് അധികം വൈകാതെ താരം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എം.ജി റോഡ് വഴി കണ്ടെയ്‌നർ റോഡിലൂടെയാണ് മമ്മൂട്ടി ഇവിടെ വന്നിറങ്ങിയത്. ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങാതിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നാണ് പുറത്തിറങ്ങുന്നത്.

അതെ സമയം മമ്മൂട്ടി പൊതുമധ്യത്തില്‍ പ്രതൃക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ ബിലാല്‍ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചിത്രത്തെ സംബന്ധിച്ച് നിര്‍ണായകമായ പുതിയ വാര്‍ത്ത ഇന്ന് പങ്കുവെക്കുമെന്നും മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.