സുധീഷുമായി മുഖസാമ്യമുണ്ടോ? സിനിമയില്‍ അവസരമുണ്ട്
നടി മഞ്ജു വാര്യരെ നായികയാക്കി നടനും സഹോദരനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിലേക്കാണ് പുതുമുഖങ്ങളെ തേടുന്നത്
നടന് സുധീഷുമായി മുഖസാദൃശ്യമുണ്ടോ? എങ്കില്‍ സിനിമയില്‍ അവസരമുണ്ട്. നടി മഞ്ജു വാര്യരെ നായികയാക്കി നടനും സഹോദരനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തിലേക്കാണ് പുതുമുഖങ്ങളെ തേടുന്നത്. സുധീശുമായി രൂപസാമ്യമുള്ള 15 മുതല്‍ 17 വയസ് പ്രായമുള്ള കൌമാരക്കാരെയാണ് ആവശ്യമുള്ളത്.
16 നും 22നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും അവസരമുണ്ട്. ലളിതം സുന്ദരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലേക്കാണ് കാസ്റ്റിംഗ് കോള്‍. നടി മഞ്ജു വാര്യര്‍ തന്നെയാണ് കാസ്റ്റിംഗ കോള്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മഞ്ജുവും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.