ബഹുമാനം, പാപം, അഹംഭാവം; അമ്പരപ്പിച്ച് പാവ കഥൈകള്‍ ട്രെയിലര്‍
സുധ കൊങ്കര, ഗൌതം മേനോന്, വിഗ്നേഷ് ശിവന്, വെട്രിമാരന് എന്നീ മികച്ച സംവിധായകരുടെ നാല് ചിത്രങ്ങളാണ് ആന്തോളജിയിലുള്ളത്

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ ആന്തോളജി ചിത്രമായ പാവ കഥൈകളുടെ ട്രെയിലര്‍ പുറത്ത് വന്നു. സുധ കൊങ്കര, ഗൌതം മേനോന്, വിഗ്നേഷ് ശിവന്, വെട്രിമാരന് എന്നീ മികച്ച സംവിധായകരുടെ നാല് ചിത്രങ്ങളാണ് ആന്തോളജി ചിത്രത്തിലുള്ളത്. ഡിസംബര്‍ 18ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാളിദാസ് ജയറാം, സിമ്രാന്, ഗൌതം മേനോന്, സായ് പല്ലവി, പ്രകാശ് രാജ്, അഞ്ജലി, ശാന്തനു ഭാഗ്യരാജ് തുടങ്ങി നീണ്ട താരനിരയാണ് നാല് ചിത്രങ്ങളിലായി അണിനിരക്കുന്നത്. സംഘര്‍ഷഭരിതമായ കഥാസന്തര്ഭങ്ങളിലൂടെ മുന്നോട്ട് പോകുന്ന നാല് കഥകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.