LiveTV

Live

Entertainment

പ്രിവിലേജ് കുന്നിലിരുന്ന് അസഭ്യം വിളമ്പാതെ സ്വന്തം തൊഴിലിടത്തിലേക്ക് നോക്കൂ; മംമ്ത മോഹന്‍ദാസിനോട് നടി രേവതി സമ്പത്ത്

എന്‍റെ പൊന്ന് മംമ്ത മോഹൻദാസെ, ഈ ഫെമിനിസവും, വുമൺ എംപവർമെന്‍റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞ പക്ഷം

പ്രിവിലേജ് കുന്നിലിരുന്ന് അസഭ്യം വിളമ്പാതെ സ്വന്തം തൊഴിലിടത്തിലേക്ക് നോക്കൂ; മംമ്ത മോഹന്‍ദാസിനോട് നടി രേവതി സമ്പത്ത്

നടി മംമ്ത മോഹന്‍ദാസ് ഈയിടെ ഒരു എഫ്.എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്.

ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും. ഒറ്റമകളായതിനാല്‍ ഒരാണ്‍ക്കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയതെന്നും അതിനാല്‍ ലോകത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ടെന്നാണ് മംമ്ത അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി രേവതി സമ്പത്ത്. വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കണമെന്ന് രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

എന്‍റെ പൊന്ന് മംമ്ത മോഹൻദാസെ, ഈ ഫെമിനിസവും, വുമൺ എംപവർമെന്‍റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കാം.

"എന്നെ ഒരാൺകുട്ടി ആയാണ് വളർത്തിയത്"എന്നതിൽ അഭിമാനം കൊണ്ട് പുളകിതയാകുമ്പോൾ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങൾക്കാണ് എന്ന് വാക്കുകളിൽ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.

ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതൽ ആധികാരികമായി അറിയണമെങ്കിൽ വേറൊരിടവും തേടണ്ട,താങ്കൾ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്‍റെ മുകളിൽ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും !!