LiveTV

Live

Entertainment

'കേന്ദ്രം കര്‍ഷക സമരം കൈകാര്യം ചെയ്തത് റോം കത്തിയപ്പോള്‍ വീണ വായിച്ച പോലെ'; കമല്‍ ഹാസന്‍

ഡല്‍ഹിയിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളിലായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ആറാം ദിവസത്തിലും തുടരുകയാണ്

'കേന്ദ്രം കര്‍ഷക സമരം കൈകാര്യം ചെയ്തത് റോം കത്തിയപ്പോള്‍ വീണ വായിച്ച പോലെ'; കമല്‍ ഹാസന്‍

കേന്ദ്രം കര്‍ഷക സമരം കൈകാര്യം ചെയ്തത് റോം കത്തിയപ്പോള്‍ വീണ വായിച്ച പോലെയെന്ന് മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമല്‍ ഹാസന്‍. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

നിവാർ ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായവർക്കുള്ള സഹായവിതരണം കാര്യക്ഷമമല്ല, വി‍ഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. 2018ലാണ് കമല്‍ ഹാസന്‍ തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് കൊണ്ട് പാര്‍ട്ടി രൂപീകരിക്കുന്നത്.

ഡല്‍ഹിയിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളിലായി കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ആറാം ദിവസത്തിലും തുടരുകയാണ്. 500ഓളം കർഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. അതെ സമയം കര്‍ഷക സംഘടനകളുമായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ചര്‍ച്ച ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ തുടരുകയാണ്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരാണ് 35 അംഗ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്.