LiveTV

Live

Entertainment

ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു

ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ 'ശിവ് ബന്ധൻ' കെട്ടിക്കൊണ്ടാണ് ഊർമിളയെ സ്വീകരിച്ചത്

ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു

ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു. അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊർമിള പാർട്ടി അംഗത്വം സ്വീകരിച്ചത്. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ 'ശിവ് ബന്ധൻ' കെട്ടിക്കൊണ്ടാണ് ഊർമിളയെ സ്വീകരിച്ചത്. പ്രിയങ്ക ചതുർവേദി, കിശോരി പട്നേക്കർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. അംഗത്വം സ്വീകരിച്ചയുടനെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ഊർമിളയെ പാർട്ടി നോമിനേറ്റ് ചെയ്തു. ഗവർണർ ബി.എസ് കോഷിയാരിക്ക് സർക്കാർ ഇതുസംബന്ധിച്ച് കത്തയച്ചു.

ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു

കഴിഞ്ഞ വർഷം മാർച്ച് 27ന് ഊർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള മത്സരിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാവ് ഗോപാൽ ഷെട്ടിയോട് അന്ന് ഊര്‍മ്മിള പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വെക്കുകയായിരുന്നു. പാർട്ടിയിൽ ചേർന്ന് 167 ദിവസത്തിനകമായിരുന്നു രാജി. ഇതിന് പിന്നാലെയാണ് ശിവസേനയിലേക്കുള്ള രം​ഗപ്രവേശം.