LiveTV

Live

Entertainment

'കര്‍ഷകരുടെ കൈയ്യില്‍ 1 ലക്ഷത്തിന്‍റെ രണ്ട് മൊബൈലും ആഡംബര കാറും'; കര്‍ഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്

കേരളം, ബംഗാൾ, ബിഹാർ, തമിഴ്​നാട്​ തുടങ്ങിയ സംസ്​ഥാനങ്ങളിലെ കർഷകർ പ്രതിഷേധം ഉയർത്താത്തത്​ കർഷകരുടെ നന്മക്ക്​ വേണ്ടിയാണ്​ ബില്ല്​ എന്നറിയാവുന്നതുകൊണ്ടാണെന്നും സന്തോഷ്​ പണ്ഡിറ്റ്​ പറയുന്നു

'കര്‍ഷകരുടെ കൈയ്യില്‍ 1 ലക്ഷത്തിന്‍റെ രണ്ട് മൊബൈലും ആഡംബര കാറും'; കര്‍ഷക സമരത്തിനെതിരെ സന്തോഷ് പണ്ഡിറ്റ്

കേന്ദ്രസർക്കാരിന്‍റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ​ കർഷകരുടെ സമരം രാഷ്​ട്രീയ നാടകമാണെന്ന്​ സന്തോഷ്​ പണ്ഡിറ്റ്​. സമരം രാഷ്ട്രീയ ഇടനിലക്കാര്‍ ഇടപ്പെട്ട് സംഘടിപ്പിക്കുന്നതാണെന്നും സമരത്തിൽ ​പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടെ കൈയിലും ഒരു ലക്ഷത്തിന്‍റെ രണ്ടു മൊബൈൽ ഫോണും 50 ലക്ഷത്തിന്‍റെ ആഡംബരകാറു​മുണ്ടെന്ന്​ സന്തോഷ്​ പണ്ഡിറ്റ്​ പറയുന്നു. പഞ്ചാബിലെ കർഷകർ ഡൽഹിയിൽ നടക്കുന്ന കർഷക സമ​രത്തെക്കുറിച്ച്​ തന്‍റെ നിരീക്ഷണം എന്ന വാക്കുകളോടെയാണ്​ സന്തോഷിന്‍റെ ഫേസ്​ബുക്ക്​ പോസ്​റ്റ്​. സമരം ചെയ്യുന്ന കര്‍ഷകര്‍ ഖാലിസ്ഥാന്‍ വാദികളാണെന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാദവും പണ്ഡിറ്റ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

കേരളം, ബംഗാൾ, ബിഹാർ, തമിഴ്​നാട്​ തുടങ്ങിയ സംസ്​ഥാനങ്ങളിലെ കർഷകർ പ്രതിഷേധം ഉയർത്താത്തത്​ കർഷകരുടെ നന്മക്ക്​ വേണ്ടിയാണ്​ ബില്ല്​ എന്നറിയാവുന്നതുകൊണ്ടാണെന്നും സന്തോഷ്​ പണ്ഡിറ്റ്​ പറയുന്നു. അതെ സമയം സന്തോഷ് പണ്ഡിറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് കമന്‍റുകളില്‍ പ്രതികരിച്ചിരിക്കുന്നത്.

സന്തോഷ്​ പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്...

പഞ്ചാബ് സംസ്ഥാനത്തെ ചില ക൪ഷക൪ Delhi യില് നടത്തുന്ന ക൪ഷക സമരത്തെ കുറിച്ചുള്ള എന്ടെ കുഞ്ഞു നിരീക്ഷമാണേ..

2020 ലെ കാ൪ഷിക ബില്ല് യഥാ൪ത്ഥത്തില് ക൪ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് കൊണ്ടു വന്നത്. ഇടനിലക്കാ൪ ഇല്ലാതെ ക൪ഷക൪ക്ക് സാധനങ്ങള് വില്കാം എന്നതാണ് ഗുണം. നിലവില് ഓരോ സംസ്ഥാനത്തും ഇടനിലക്കാ൪ക്ക് തന്നെ അവര് പറയുന്ന ചെറിയ തുകക്ക് കഷ്ടപ്പെട്ട് വിളവെടുത്ത ക൪ഷകന് ഉല്പന്നം കൊടുക്കേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളില് പോയ് വലിയ വിലക്ക് ഉല്പന്നങ്ങള് വില്കുവാ൯ ഇതുവരെ നിരോധനം ആയിരുന്നു. പക്ഷേ ആ നിരോധനം ഈ ബില്ല് എടുത്തു കളഞ്ഞു. ഇതിലൂടെ ക൪ഷകരുടെ വരുമാനം വ൪ദ്ധിക്കുകയും, modern technology ഉപയോഗിച്ച് കൂടുതല് ലാഭം ഉണ്ടാക്കുകയും ചെയ്യാം.

ഈ ബില്ലില് നഷ്ടം വരുന്നത് ഇടനിലക്കാർക്ക് മാത്രമാണ്. അതിനാല് രാഷ്ട്രീയമായ് അവ൪ സ്പോൺസർ ചെയ്യുന്ന നാടകമാണ് ക൪ഷകരുടെ പേരില് ഇപ്പോള് Delhi യില് നടക്കുന്നത്. സമരത്തിന് പങ്കെടുക്കുന്ന ഭൂരിഭാഗം പേരുടേയും കൈയ്യില് 1 ലക്ഷത്തിന്ടെ രണ്ടു മൊബൈലും, 50 ലക്ഷത്തിന്ടെ ആഡംബര കാറും ഒക്കെ ആയാണ് സമരത്തിന് വന്നത്. പലരും മണിമാളികയില് ജീവിക്കുന്ന കോടീശ്വരന്മാരാണ്. ഇവരാണോ ഇന്ത്യയിലെ ദരിദ്ര ക൪ഷക൪. ഇവ൪ ക൪ഷകരല്ല, പണം തട്ടുന്ന ഇടനിലക്കാരാണ്. (പഞ്ചാബിൽ മാത്രമേ കർഷകർ ഉള്ളൂ എന്നറിഞ്ഞതിൽ സന്തോഷം)

എന്തുകൊണ്ടാണ് പഞ്ചാബിലെ മാത്രം ചില ക൪ഷക൪ ഈ സമരത്തില് പങ്കെടുക്കുന്നത് ? കേരളം അടക്കം, ബംഗാളും, ബീഹാറും, തമിഴ്നാട് അടക്കം ഏതെങ്കിലും സംസ്ഥാനത്തിലെ ക൪ഷക൪ ഈ ബില്ലിനെതിരെ ബഹളം വെച്ചത് നിങ്ങള് കേട്ടിട്ടുണ്ടോ ? ഇല്ല. കാരണം അവ൪ക്കറിയാം, ഈ ബില്ല് അവരുടെ നന്മക്ക് വേണ്ടി ആണെന്ന്.

എന്നാല് ചില മാധ്യമങ്ങളിലേയും, ചാനലുകളിലേയും രാഷ്ട്രീയ പ്രേരിതമായ നുണ പ്രചരണങ്ങള് വിശ്വസിച്ച് തെറ്റിദ്ധരിച്ച ചില പാവം ക൪ഷക൪ ഈ സമരത്തില് ചിലപ്പോള് പോയിട്ടുണ്ടാകും. അത്രതന്നെ..

യഥാർത്ഥ കർഷകർ അല്ല ഇവർ. ധനികരായ ഇടനിലക്കാർ, പലരും ഖാലിസ്ഥാൻ വാദികൾ ഒക്കെയാണ്. പലരും ഖാലിസ്ഥാ൯ അനുകൂല മുദ്രാവാക്യങ്ങള് വിളിച്ചിരുന്നു എന്ന് മുഖ്യമന്ത്രി മനോഹ൪ ഘട്ട൪ ജി പറഞ്ടതായ വാ൪ത്ത കണ്ടു.

പാവപ്പെട്ട കർഷകരെ തെറ്റുദ്ധരിപ്പിച്ച് ഇടനിലക്കാർക്ക് പഴയ പോലെ കർഷകരെ പറ്റിച്ച് കമ്മീഷൻ അടിക്കാൻ പറ്റാത്ത ദേഷ്യമാണ് ഈ സമരത്തിന് പിന്നിലുള്ളത്.

വ൪ഷങ്ങള്ക്ക് മുമ്പ് നന്ദിഗ്രാമിലും ഇങ്ങനെ ഒരു ക൪ഷക സമരമുണ്ടായിരുന്നു ..പലരും കഷ്ടപ്പെട്ട് അടിച്ചൊതുക്കുവാ൯ നോക്കിയിരുന്നു. (മറന്നു പോയിട്ടുണ്ടാകും)

പിന്നെ രാജ്യസഭയില് പുഷ്പം പോലെ ഈ ബില്ല് എങ്ങനെ പാസായ്? അതിനിടയില് ഏതൊക്കെ പാ൪ട്ടി എന്തെല്ലാം നാടകങ്ങള് നടത്തി ?

കർഷകരെ ചൂഷണത്തിൽ നിന്നും മുക്തരാക്കുക എന്നതാണ് പ്രധാനം..അല്ലാതെ ഇടനിലക്കാരന് ക൪ഷകരില് നിന്ന് കമ്മീഷ൯ കിട്ടാതെ നഷ്ടപ്പെടുമല്ലോ എന്നാലോചിച്ച് മുതലകണ്ണീ൪ വാ൪ക്കുന്നതില് കാര്യമില്ല. ക൪ഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയണം..

ഇന്ത്യയിലെ ഭൂരിഭാഗം ക൪ഷകരും ഈ ബില്ലില് സന്തോഷവാന്മാരാണ്. കർഷകർ കൃഷി ചെയ്യുന്ന തിരക്കിലാണ് . ഇടനിലക്കാരും , ഏജന്റുമാരും സമരം ചെയ്യുന്ന തിരക്കിലും

(വാല് കഷ്ണം.. 2005 കാലഘട്ടത്തിലൊക്കെ ഒരു വ൪ഷം 18,000 ത്തോളം ക൪ഷക൪ ഇന്ത്യയില് ആത്മഹത്യ ചെയ്തിരുന്നു. എന്നാല് 2019 ല് അത് കുറഞ്ഞ് കുറഞ്ഞ് 10,281 ആത്മഹത്യയായ് കുറഞ്ഞു. അതായത് ഈയ്യിടെയായ് ക൪ഷക൪ കൂടുതല് സന്തോഷവാന്മാരാണ് എന്ന൪ത്ഥം.. ഈ കണക്കില് വിശ്വാസ കുറവുള്ളവര് Google Search ചെയ്താല് ഇത് സത്യം ആണെന്ന് മനസ്സിലാകും.. ക൪ഷക ആത്മഹത്യ ലോകം മുഴുവ൯ നടക്കുന്നുണ്ട്. 2017 ല് ലോകത്ത് മൊത്തം 8,17,000 ക൪ഷക൪ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതാണ് സത്യം)

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം അതിരു കാക്കുന്ന ജവാന്മാരുടെ ചോരയോടൊപ്പം, കതിര് കാക്കുന്ന കർഷകന്റെ നീരും കൂടിയാണ് ഈ...

Posted by Santhosh Pandit on Monday, November 30, 2020