നടന് വിക്രമിന്റെ വീടിന് നേരെ ബോംബ് ഭീഷണി
വിക്രമിന്റെ ചെന്നൈയിലെ വസന്ത് നഗറിലെ വീടിന് ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി കോള്‍ വന്നത്

തമിഴ്നാട് പൊലീസിനെ വട്ടം കറക്കി വീണ്ടും ബോംബ് ഭീഷണി. തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രമിന്റെ വീടിന് നേരെയാണ് ഇത്തവണ ഭീഷണിയുണ്ടായിരിക്കുന്നത്. വിക്രമിന്റെ ചെന്നൈയിലെ വസന്ത് നഗറിലെ വീടിന് ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി കോള്‍ വന്നത്.

വളരെ പെട്ടൊന്ന് തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വില്ലുപുരം എന്ന സ്ഥലത്ത് നിന്നാണ് ഭീഷണി കോള്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വിജയ്, രജനികാന്ത് എന്നിവരുടെ വീടിന് നേരെയും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു.