LiveTV

Live

Entertainment

ഹോളിവുഡ് നടന്‍ ഡേവിഡ് പ്രൌസ് അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

ഹോളിവുഡ് നടന്‍ ഡേവിഡ് പ്രൌസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടന്‍ ഡേവിഡ് പ്രൌസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്റ്റാര്‍ വാര്‍സ് ഒറിജിനലിലെ ഡാര്‍ത്ത് വാര്‍ഡറായി വേശമിട്ട അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത അദ്ദേഹത്തിന്‍റെ ഏജന്‍സി തന്നെയാണ് പുറത്ത് വിട്ടത്. വെയിറ്റ് ലിഫ്റ്ററും ബോഡിബില്‍ഡറുമായ ഡേവിഡ് യു.കെയാണ് ജനിച്ചത്. ഡാര്‍ത്ത് വാഡറായി എത്തിയതോടെയാണ് ഡേവിഡ് ലോക പ്രശസ്തനായത്. ഡാര്‍ത്ത് വാഡറിന്‍റെ ശരീരം മാത്രമായാണ് ഡേവിഡ് എത്തിയത്.

6 അടി ആറ് ഇഞ്ച് ഉയരമാണ് അദ്ദേഹത്തിന് അവസരം നേടിക്കൊടുത്തത്. എന്നാല്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അമേരിക്കന്‍ നടന്‍ ജെയിംസ് ഏര്‍ള്‍ ജൊനസായിരുന്നു. 1967ല്‍ ജെയിംസ് ബോണ്ട് സ്പൂഫ് കാസിനോ റോയലിലൂടെയാണ് ഡേവിഡ് അഭിനയ രംഗത്തെത്തുന്നത് . 85 ാമത്തെ വയസില്‍ ഡേവിഡ് യാത്രയാകുമ്പോള്‍ ഡാര്‍ത്ത് വാര്‍ഡര്‍ എന്ന അതിമാനുഷികന്‍റെ ഒരു പിടി ഓര്‍മ്മകളും പ്രേക്ഷ ഹൃദയങ്ങളില്‍ ബാക്കിയാവുകയാണ്.