LiveTV

Live

Entertainment

കാളിദാസും സായ് പല്ലവിയും; നാല് ചിത്രങ്ങളുമായി 'പാവ കഥൈകള്‍' ടീസര്‍ കാണാം

സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ്

കാളിദാസും സായ് പല്ലവിയും; നാല് ചിത്രങ്ങളുമായി 'പാവ കഥൈകള്‍' ടീസര്‍ കാണാം

പുത്തന്‍ പുതുക്കാലൈക്ക് ശേഷം തമിഴില്‍ വീണ്ടും ഒരു ആന്തോളജി ഫിലിം വരുന്നു. പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന പാവ കഥൈകളില്‍ നാല് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് പാവ കഥൈകളിൽ ഉള്ളത്.

കാളിദാസ് ജയറാം, സായി പല്ലവി, പ്രകാശ് രാജ്, അഞ്‌ജലി, ഗൗതം മേനോൻ, കല്‍ക്കി കേക്‌ലായ്, സിമ്രാൻ, തുടങ്ങിയ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അതേസമയം ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിച്ച രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ. സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയിൽ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് സംവിധാനം.