LiveTV

Live

Entertainment

''കാണാം കാണാം എന്ന് പറഞ്ഞു പറഞ്ഞൊടുവിൽ കണ്ടതിങ്ങനെ'' സൗദി ഗ്രേസിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഷൈനി സാറ

സൌബിന്‍ ഷാഹിര്‍ നായകനായെത്തിയ വികൃതി' എന്ന ചിത്രത്തിലൂടെയാണ് നാടകനടിയായിരുന്ന ഗ്രേസി ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായമാകുന്നത്

''കാണാം കാണാം എന്ന് പറഞ്ഞു പറഞ്ഞൊടുവിൽ കണ്ടതിങ്ങനെ'' സൗദി
ഗ്രേസിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഷൈനി സാറ

അന്തരിച്ച നടി സൌദി ഗ്രേസിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഷൈനി സാറ. ഫേസ്ബുക്കിലൂടെയാണ് ഷൈനി സാറ' ഗ്രേസിക്ക് വിട നല്‍കിക്കൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. ''കാണാം കാണം എന്ന് പറഞ്ഞ് ഒടുവില്‍ കണ്ടതിങ്ങനെ എന്ന് തുടങ്ങുന്ന കുറിപ്പില്‍ ഇരുവരുടേയും ബന്ധത്തിന്‍റെ ആഴം ഷൈനി സാറ പങ്കുവെക്കുന്നുണ്ട്.

സൌബിന്‍ ഷാഹിര്‍ നായകനായെത്തിയ വികൃതി' എന്ന ചിത്രത്തിലൂടെയാണ് നാടകനടിയായിരുന്ന ഗ്രേസി ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായമാകുന്നത്. ചിത്രത്തില്‍ സൌബിന്‍റെ അമ്മ വേഷത്തിലാണ് അവര്‍ എത്തിയത്. ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച കഥാപാത്രമായിരുന്നു അത്. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗ്രേസി‍. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും തുടര്‍ച്ചയായി ന്യുമോണിയ പിടിപെട്ടതോടെ ആരോഗ്യം മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

''കാണാം കാണാം എന്ന് പറഞ്ഞു പറഞൊടുവിൽ കണ്ടതിങ്ങനെ 😢😢

വികൃതി കണ്ടു കഴിഞ്ഞു A D Sreekumar ചേട്ടന്‍റെടുത്ത് നിന്നും സൗബിന്‍റെ അമ്മയായി അഭിനയിച്ച നടിയുടെ നമ്പർ വാങ്ങിയപ്പോൾ ഒന്ന് ഞെട്ടി. ഗ്രേസി എന്ന പേര് കണ്ടപ്പോൾ. ഫോർട്ട് കൊച്ചിയിൽ ഉള്ള ഒരു ഉമ്മ ആകും എന്നാണ് കരുതിയത്.

സംസാരിച്ചു തുടങ്ങിയപ്പോൾ ഏതോ ജന്മങ്ങളിൽ തുടങ്ങിയ ബന്ധം പോലെ. മരിച്ചു പോയ എന്‍റെ അമ്മയുടെ ഛായ എവിടെയൊക്കെയോ. പിന്നീടങ്ങോട് വിളികൾ തുടർന്നു. കാണൽ മാത്രം ഉണ്ടായില്ല. കോവിഡ് , എന്‍റെ തിരക്കുകൾ അങ്ങനെ അങ്ങനെ ആ കാണൽ ഇങ്ങനെ ആയി.

ഈ സങ്കടം ഒരിക്കലും തീരില്ല ഗ്രേസിച്ചേച്ചി.

പള്ളിമുറ്റത്ത് സംവിധായകൻ തരുൺ മൂർത്തി ഹൃദയം തകർന്നു നിക്കുന്നുണ്ട്. ചേച്ചിയെ നായികാ ആക്കി ചെയ്യാനിരുന്ന പടത്തിലെ make over വീഡിയോ കാണിച്ചു തന്നു. 65 വയസ്സ് മുതൽ 80 വയസ്സ് വരെ നീളുന്ന വേഷം. ചേച്ചിയെ വച്ചല്ലാതെ വേറെ ഒരാളെ കുറിച്ച് ചിന്തിക്കാനാകാതെ തരുൺ,

മകൾ കാതലീൻ , പേരക്കുട്ടി സാറാ, മരുമകൻ ..... യാത്ര പറഞ്ഞുന്നു വരുത്തി മടങ്ങി ഞാൻ ...

ചേച്ചി ..... മറക്കില്ല .... സത്യം''

കാണാം കാണാം എന്ന് പറഞ്ഞു പറഞൊടുവിൽ കണ്ടതിങ്ങനെ 😢😢 വികൃതി കണ്ടു കഴിഞ്ഞു A D Sreekumar ചേട്ടന്റടുത് നിന്നും സൗബിന്റെ...

Posted by Shiny Sarah on Thursday, November 26, 2020