ആര്‍ഐപി മുത്തേ: വിട വാങ്ങിയത് മറഡോണ; ആദരാഞ്ജലി മഡോണയ്ക്കും
മറഡോണ മരിച്ചെന്ന വിവരം പുറത്തുവന്നതോടെയാണ് മഡോണയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും ആര്‍ഐപി മെസേജുകളും നിറഞ്ഞത്.

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്‍ ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ, പിന്നാലെ ട്രോളുകളുടെ പെരുമഴയും.

ഇന്നലെ മറഡോണ മരിച്ചെന്ന വിവരം പുറത്തുവന്നതോടെയാണ് മഡോണയുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും ആര്‍ഐപി മെസേജുകളും നിറഞ്ഞത്. ചിലര്‍ മഡോണയുടെ ഫോട്ടോ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാണ് ആദരാഞ്ജലികള്‍ അറിയിച്ചത്. തുടര്‍ന്നാണ് ട്രോളന്മാരും രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയുടെ ഈ തമാശ അതിരുകടന്നുപോയെന്ന അര്‍ത്ഥത്തില്‍ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്.


തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അതിനിടയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്. ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം.