LiveTV

Live

Entertainment

അണ്‍ലോക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

അണ്‍ലോക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി

ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയും മംമ്ത മോഹന്‍ദാസും പ്രധാന പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണ്‍ലോക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഷാജി നവോദയ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റു താരങ്ങൾ.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അഭിലാഷ് ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ സാജൻ വി എഡിറ്റിം​ഗ് നിര്‍വ്വഹിക്കുന്നു.

മോഷന്‍ പ്രൈം മൂവീസിന്‍റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്. മോഷന്‍ പ്രൈം മൂവീസിന്‍റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'Unlock' movie first look poster. Best wishes to Sohan and the entire team

Posted by Mammootty on Sunday, November 22, 2020