LiveTV

Live

Entertainment

'ദൈവത്തിന് വേണ്ടി ഒരുമിച്ചു'; ബോളിവുഡ് നടി സന ഖാന്‍ വിവാഹിതയായി

ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്‍റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

'ദൈവത്തിന് വേണ്ടി ഒരുമിച്ചു'; ബോളിവുഡ് നടി സന ഖാന്‍ വിവാഹിതയായി

അഭിനയവും മോഡലിങ്ങും അവസാനിപ്പിച്ച് ഇനി ദൈവത്തിന്‍റെ പാതയിലാണെന്ന് പ്രഖ്യാപിച്ച മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെള്ള നിറത്തിലുള്ള ഗൗണ്‍ ധരിച്ച് സന അനസിനൊപ്പം പടികൾ ഇറങ്ങി വരുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതുമാണ് വീഡിയോ.

'അല്ലാഹുവിന് വേണ്ടി സ്നേഹിച്ചു, അല്ലാഹുവിന് വേണ്ടി വിവാഹം കഴിച്ചു, ഇഹലോകത്തും സ്വര്‍ഗത്തിലും അല്ലാഹു ഞങ്ങളെ ഒരുമിപ്പിക്കുമാറാകട്ടെ'; എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ച് സന ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തിന്‍റെ പാതയിലാണെന്നും നടി പ്രഖ്യാപിച്ചത്. മാനവികതക്കായി നിലകൊണ്ടും സൃഷ്ടാവിന്‍റെ കല്‍പ്പനകള്‍ അനുസരിച്ചുമായിരിക്കും തന്‍റെ പുതിയ ജീവിതമെന്ന് സന കുറിപ്പില്‍ വ്യക്തമാക്കി. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതിന്‍റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്നും​ സന കൂട്ടിച്ചേർത്തു.

'അഭിനയവും മോഡലിങ്ങും അവസാനിപ്പിക്കുന്നു, ഇനി ദൈവത്തിന്‍റെ പാതയിലേക്ക്'; ബോളിവുഡ് നടി സന ഖാന്‍
Also Read

'അഭിനയവും മോഡലിങ്ങും അവസാനിപ്പിക്കുന്നു, ഇനി ദൈവത്തിന്‍റെ പാതയിലേക്ക്'; ബോളിവുഡ് നടി സന ഖാന്‍

ഹിന്ദി, തമിഴ്​, തെലുഗ്​ സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്​സ്​ എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. സൽമാൻ ഖാൻ നായകനായ ജയ്​ഹോയാണ്​ സനയുടെ ശ്രദ്ധേയ ചിത്രം.