LiveTV

Live

Entertainment

കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട; രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യം

വരുന്ന ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുക.

കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട; രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യം

രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ലിക്സിന്‍റെ എല്ലാ സേവനങ്ങളും ഇന്ത്യയില്‍ സൗജന്യമായി ലഭിക്കും. ഇതോടെ നെറ്റ്ഫ്ലിക്സ് സീരീസ്, സിനിമ, ഷോകള്‍ എന്നിവ കാര്‍ഡ് വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാനാവും. ഡിസംബർ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫർ ലഭ്യമാവുക. നേരത്തെ ഒക്ടോബറില്‍ നെറ്റ്ഫ്ലിക്സ് 48 മണിക്കൂറിന് സ്ട്രീമിങ് സൗജന്യമായി നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

വരുന്ന ഡിസംബര്‍ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുക. പേര്, ഇ മെയിൽ വിലാസം, പാസ്‌വേർഡ് എന്നീ വിവരങ്ങൾ നൽകിയാൽ ഈ ഓഫർ ലഭിക്കും. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ ആറിന് അർദ്ധരാത്രി 12 മണി വരെ ആണ് ഓഫർ ലഭിക്കുക.

195.15 മില്യണ്‍ നെറ്റ്ഫ്ലിക്സ് പെയിഡ് സബ്സ്ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിന് ലോകത്താകമാനമായുള്ളത്. രാജ്യങ്ങള്‍ തിരിച്ചുള്ള സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കമ്പനി ഇത് വരെ പുറത്തുവിട്ടിട്ടില്ല.