LiveTV

Live

Entertainment

'എന്‍റെ പേരില്‍ നടിമാര്‍ക്ക് ഉള്‍പ്പെടെ വ്യാജകോളുകള്‍, കരുതിയിരിക്കുക': മുന്നറിയിപ്പുമായി അല്‍ഫോന്‍സ് പുത്രന്‍

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അല്‍ഫോന്‍സ് പുത്രന്‍

'എന്‍റെ പേരില്‍ നടിമാര്‍ക്ക് ഉള്‍പ്പെടെ വ്യാജകോളുകള്‍, കരുതിയിരിക്കുക': മുന്നറിയിപ്പുമായി അല്‍ഫോന്‍സ് പുത്രന്‍

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ നടിമാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും വ്യാജ കോളുകള്‍. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

"9746066514, 9766876651 എന്നീ ഫോണ്‍ നമ്പറുകള്‍ ശ്രദ്ധിക്കുക. ഈ നമ്പറുകളില്‍ നിന്നും സിനിമാ രംഗത്തെ നടിമാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും ഞാന്‍ ആണെന്ന പേരില്‍ വ്യാജകോളുകള്‍ വരുന്നുണ്ട്.

ഞാൻ ഈ നമ്പറിലേക്ക് വിളിച്ചു. അപ്പോള്‍ ഫോണ്‍ എടുത്തയാള്‍ അവകാശപ്പെട്ടത് അല്‍ഫോന്‍സ് പുത്രന്‍ ആണെന്നാണ്. അതിനാൽ മുകളില്‍ പറഞ്ഞ നമ്പറുകളിൽ നിന്ന് സമാന കോളുകൾ ലഭിക്കുകയാണെങ്കിൽ ദയവായി ശ്രദ്ധിക്കുക. നിങ്ങളെ കബളിപ്പിക്കാൻ ആ വ്യക്തിയെ അനുവദിക്കരുത്. നിങ്ങൾക്ക് ഇതുപോലുള്ള എന്തെങ്കിലും കോൾ ലഭിക്കുകയാണെങ്കിൽ, വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ വീഡിയോകളോ കൈമാറരുത്. ഇത് ഒരു തട്ടിപ്പാണെന്ന് മനസ്സിലാക്കുക".

I want to draw your attention with regard to a person whose number is ‘9746066514’, ‘9766876651’. He has been making...

Posted by Alphonse Puthren on Saturday, November 21, 2020