LiveTV

Live

Entertainment

''ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവുമുണ്ട് അത് ഫെബ്രുവരിയില്‍ ജനമറിയും'' - രാം ഗോപാല വര്‍മ്മ

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയേയും തോഴി ശശികലയേയും പ്രമേയമാക്കി അദ്ദേഹമൊരുക്കുന്ന സിനിമയുടെ പ്രഖ്യാപനവേളയിലാണ് ഇക്കാര്യം പറഞ്ഞത്

''ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവുമുണ്ട് അത് ഫെബ്രുവരിയില്‍ ജനമറിയും'' - രാം ഗോപാല വര്‍മ്മ

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയേയും തോഴി ശശികലയേയും പ്രമേയമാക്കി സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല വര്‍മ്മ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ശശികല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറങ്ങുമെന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ പ്രഖ്യാപനം.

എസ് എന്ന് എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന സ്ത്രീയും ഇ എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന പുരുഷനും ഒരു ജനപ്രതിനിധിയോട് എന്താണ് ചെയ്തത് എന്നാണ് ഈ സിനിമ പറയുന്നത് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അടുത്ത് നില്‍ക്കുമ്പോള്‍ കൊല്ലാന്‍ എളുപ്പമാണ് എന്ന തമിഴ് പഴഞ്ചൊല്ലും അദ്ദേഹം ട്വീറ്റില്‍ ചേര്‍ത്തു. ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവും ഉണ്ടെന്നും അത് ഫെബ്രുവരിയില്‍ ജനമറിയുമെന്നും അദ്ദേഹം ട്വിറ്റില്‍ പറയുന്നു.

ജയലളിതയുടെ ബയോപിക്കായ ''തലൈവി''യില്‍ ശശികലയെ കാര്യമായ രീതിയില്‍ പരാമര്‍ശിക്കുന്നില്ലെന്നും അതിനാല്‍ തന്നെ തലൈവി പുറത്തിറങ്ങുന്ന ദിവസം തന്നെ തന്‍റെ ചിത്രം പുറത്തിറങ്ങുമെന്നും അദ്ദേഹത്തിന്‍റെ ട്വിറ്റില്‍ പറയുന്നുണ്ട്.