LiveTV

Live

Entertainment

'ഈ ആവേശം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ?'; ഓൺലൈൻ മാധ്യമങ്ങളോട് പേളി മാണി

ഇപ്പോൾ അനുരാഗ് ബാസു സംവിധാനം ചെയ്ത ലുഡോയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് ഇരിക്കുകയാണ് പേർളി.

'ഈ ആവേശം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ?'; ഓൺലൈൻ മാധ്യമങ്ങളോട് പേളി മാണി

പേർളി മാണിയെ അറിയാത്ത മലയാളികൾ കുറവാണ് . നടിയായും അവതരികയയും ബിഗ്ഗ് ബോസ്സ് ലെ മത്സരർഥിയായും ഒക്കെ പേർളി യെ മലയാളിക്ക് സുപരിചിതയാണ്. ഇപ്പോൾ അനുരാഗ് ബാസു സംവിധാനം ചെയ്ത ലുഡോയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് ഇരിക്കുകയാണ് പേർളി.

എന്നാൽ മാധ്യമങ്ങൾ പേർളിയുടെ ഗർഭകാല ചിത്രങ്ങളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇതെക്കുറിച്ചു പേർളി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. "ഞാൻ സോഷ്യൽ മീഡിയ യിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ എന്റെ ഗർഭകാലത്തെ കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങൾക്ക് നന്ദി. അതോടൊപ്പം തന്നെ നെറ്റ് ഫ്ലെക്സിൽ സംപ്രേഷണം ചെയ്യുന്ന എന്റെ സിനിമ ലുഡോയെയും പ്രൊമോട്ട് ചെയ്യുമോ? ഇതെന്റെ ആദ്യത്തെ ബൊളീവുഡ് സിനിമയാണ്. ഈ ആവേശം അവിടെയും നിങ്ങൾ കാണിച്ചാൽ വളരെ സഹായമാക്കും." എന്നാണ് പേർളിയുടെ പ്രതികരണം.

'ഈ ആവേശം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ?'; ഓൺലൈൻ മാധ്യമങ്ങളോട് പേളി മാണി
Ubaid Rahman

നിരവധി ട്രോളുകൾ ആണ് പേർളി യുടെ ഗർഭകാല ചിത്രങ്ങൾക്ക് വരുന്നത്. സംഭവത്തിൽ പേർളി തന്നെ മറുപടിയായി വന്നിരിക്കുകയാണ് . അതെ സമയം സിനിമക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് . മലയാളിയായ നേഴ്സ് ആയാണ് പേർളി അഭിനയിക്കുന്നത്. അഭിഷേക് ബച്ചൻ, അനുരാഗ് ബസു, ഫാത്തിമ സന, ആദിത്യ റോയ് കപൂർ ഇവരൊക്കെ അന്ന് സിനിമയിലെ മറ്റു താരങ്ങൾ.

Focus on the Good... and Keep Smiling... Your smile is Your Power. Don’t let anything take that away from you. When you...

Posted by Pearle Maaney on Thursday, November 19, 2020