LiveTV

Live

Entertainment

അപര്‍ണ ബൊമ്മിയായത് ഇങ്ങിനെ...വീഡിയോ പങ്കുവച്ച് സുരാരെ പോട്രു ടീം

ഓഡിഷനിലൂടെയാണ് സംവിധായിക സുധ കൊങ്കര അപര്‍ണയെ കണ്ടെത്തിയത്

അപര്‍ണ ബൊമ്മിയായത് ഇങ്ങിനെ...വീഡിയോ പങ്കുവച്ച് സുരാരെ പോട്രു ടീം

അപര്‍ണ ബാലമുരളിയുടെ കരിയറിലെ മികച്ച കഥാപാത്രമാണ് സുരാരെ പോട്രുവിലെ ബൊമ്മി. തന്‍റേടമുള്ള ബൊമ്മി, നെടുമാരനൊപ്പം നിന്ന് തല ഉയര്‍ത്തി അഭിപ്രായം പറയുന്ന ബൊമ്മി. മലയാളിയായ അപര്‍ണയുടെ തമിഴ് പെണ്‍കൊടിയായുള്ള പരകായ പ്രവേശം കണ്ട് അത്ഭുതപ്പെടുകയാണ് തമിഴ് സിനിമാ ലോകം. അപര്‍ണയെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ അപര്‍ണ ബൊമ്മിയായതിനെക്കുറിച്ചുള്ള പരിശീലന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുരാരെ പോട്രു ടീം.

ഓഡിഷനിലൂടെയാണ് സംവിധായിക സുധ കൊങ്കര അപര്‍ണയെ കണ്ടെത്തിയത്. തുടര്‍ന്ന മാസങ്ങള്‍ നീണ്ട പരിശീലനവും അഭിനയക്കളരിയും. ഭാഷ പഠിക്കുന്നതിനായി പ്രത്യേക പരിശീലനം. സാധാരണ തമിഴിൽ നിന്നും വ്യത്യസ്തമായി മധുര തമിഴാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപർണയ്ക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. ഈ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.

എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയാണ് ഗോപിനാഥിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശിയാണ് സൂര്യയുടെ അമ്മവേഷത്തിലെത്തിയിരിക്കുന്നത്.