LiveTV

Live

Entertainment

'സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എന്റെ നടുവിരല്‍ നമസ്കാരം'; രൂക്ഷ പരിഹാസവുമായി കുനാല്‍ കമ്ര

അതെ സമയം കുനാലിന്‍റെ ട്വീറ്റുകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചു

'സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എന്റെ നടുവിരല്‍ നമസ്കാരം'; രൂക്ഷ പരിഹാസവുമായി കുനാല്‍ കമ്ര

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോംബ്‍ഡെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊമേഡിയന്‍ കുനാല്‍ കമ്ര. വിമാനയാത്രക്കിടെ കൈയ്യിലെ രണ്ട് വിരലുകള്‍ കാണിച്ച്- 'ഇതിലെ രണ്ട് വിരലുകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് ബോംബ്ഡെക്കാണ്, ശരി ഞാന്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നില്ല, അത് നടുവിരലാണ്' എന്നാണ് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തത്. അര്‍ണബിന് ജാമ്യം അനുവദിച്ച കോടതി വിധിക്ക് പിന്നാലെ കമ്ര തുടര്‍ച്ചയായി സുപ്രീം കോടതിക്കെതിരെ പരിഹാസ ശരങ്ങളുമായി രംഗത്തുവന്നിരുന്നു. രാജ്യത്തെ 'സുപ്രീം ജോക്ക്' ആണ് കോടതിയെന്ന് കാവി നിറത്തില്‍ മുങ്ങിയ കോടതിയുടെ ചിത്രത്തോടെ കുനാല്‍ ട്വീറ്റ് പങ്കുവെച്ചിരുന്നു.

അതെ സമയം കുനാലിന്‍റെ ട്വീറ്റുകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചു. എന്തുകൊണ്ടാണ് സുപ്രീംകോടതിക്കെതിരെ കുനാല്‍ കമ്ര നടത്തിയ ‘കുറ്റകരമായ ട്വീറ്റുകള്‍’ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യാത്തതെന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനല്‍ ട്വിറ്ററിനോട് ചോദിച്ചത്. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ട്വിറ്ററിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് വിവേക് ടാങ്കയും ബി.ജെ.പി എം.പി മീനാക്ഷി ലേഖിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അതിനിടെ തനിക്കെതിരായ കോടതീയലക്ഷ്യ കേസുകളില്‍ മാപ്പ് പറയാന്‍ കുനാല്‍ കമ്ര തയ്യാറായില്ല. നോട്ട് നിരോധന പെറ്റീഷന്‍, ജമ്മുകശ്മീരിന്‍റെ പ്രത്യേക അധികാരം ഒഴിവാക്കാനുള്ള പെറ്റീഷന്‍, തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ നിയമസാധുത സംബന്ധിച്ച പെറ്റീഷന്‍ പോലെ അതിപ്രധാന്യമേറിയ വിഷയം പോലെ തന്‍റെ കേസും സുപ്രീം കോടതി പരിഗണിക്കണമെന്നും കുനാല്‍ കമ്ര പരിഹസിച്ചു.