LiveTV

Live

Entertainment

നയന്‍സിന് ഇന്ന് പിറന്നാള്‍; നെട്രികണ്‍ ടീസറും നിഴല്‍ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് നെട്രികണ്‍. മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലനായി എത്തുന്നത്

നയന്‍സിന് ഇന്ന് പിറന്നാള്‍; നെട്രികണ്‍ ടീസറും നിഴല്‍ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

ദക്ഷിണേന്ത്യന്‍ താരം നയന്‍താരയുടെ 36ാം പിറന്നാളാണ് ഇന്ന്. നിരവധി താരങ്ങള്‍ താരത്തിന് ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ ദിനത്തില്‍ നയന്‍സ് അന്ധയായി അഭിനയിക്കുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ വിഘ്നേശ് ശിവനാണ്. നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് നെട്രികണ്‍. മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലനായി എത്തുന്നത്.

നയന്‍സിന്‍റെ കാമുകന്‍ കൂടിയായ വിഘ്നേശ് നടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. “ജന്മദിനാശംസകൾ തങ്കമേ… എപ്പോഴത്തേയും പോലെ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക !!, വിഘ്നേശ് കുറിച്ചു.

Here’s launching the poster of Nizhal and Wishing a Happy Birthday to Nayanthara.

Posted by Mohanlal on Tuesday, November 17, 2020

അതേസമയം കുഞ്ചാക്കോ ബോബനും നയന്‍താരയും ഒരുമിക്കുന്ന നിഴല്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഒപ്പം നടിക്ക് ജന്‍മദിനാംശസകളും ലാല്‍ നേര്‍ന്നു. നവാഗതനായ അപ്പു എന്‍.ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.