LiveTV

Live

Entertainment

''കോവിഡ് വരാതിരിക്കാന്‍ രണ്ടു നേരം ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം''- നടന്‍ ബാലയ്യ

''കോവിഡ് വാക്സിന്‍ ഇതുവരെ കണ്ടുപിടിച്ചില്ല, ഇനി കണ്ടുപിടിക്കുമെന്ന് തോന്നുന്നുമില്ല. കൊറോണ വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ല''

''കോവിഡ് വരാതിരിക്കാന്‍ രണ്ടു നേരം ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം''- നടന്‍ ബാലയ്യ

ലോകത്താകമാനം ബാധിച്ചിരിക്കുന്ന കൊറോണ വൈറസിന് ഒരിക്കലും വാക്‌സിൻ കണ്ടുപിടിക്കുവാൻ പോകുന്നില്ലെന്ന് പ്രശസ്ത തെലുങ്ക് സിനിമ നടനും നിര്‍മ്മാതാവുമായ ബാലയ്യ. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ബാലയ്യ ഇക്കാര്യം പറഞ്ഞത്. ''കോവിഡ് വാക്സിന്‍ ഇതുവരെ കണ്ടുപിടിച്ചില്ല, ഇനി കണ്ടുപിടിക്കുമെന്ന് തോന്നുന്നുമില്ല. കൊറോണ വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ല, കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. കോവിഡ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് പറയുന്നത് തെറ്റായ ഉപദേശമാണ്.

രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം. ദിവസവും രണ്ടു നേരം ചൂടുവെള്ളം ഉപയോഗിച്ച്‌ ഗാര്‍ഗിള്‍ ചെയ്യുകയും വേണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, രോഗത്തെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് ചെയ്യേണ്ടത്. ഞാനൊരു ദൈവവിശ്വാസിയാണ്, എപ്പോഴും വേദമന്ത്രങ്ങള്‍ ഉരുവിടാറുണ്ട്. മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും എന്തിനെയും നേരിടാനുള്ള കരുത്തും ഈശ്വരന്‍ എനിക്ക് നല്‍കുന്നു''. ബാലയ്യ പറഞ്ഞു