LiveTV

Live

Entertainment

'ദാഹിച്ചാൽ നിങ്ങൾ നിങ്ങളല്ലാതെയാകും'; കല്ലിട്ട് വെള്ളം കുടിക്കാൻ ഞങ്ങൾക്കുമറിയാം..!!

ഇന്ത്യ ടുഡേ ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്നാണ് രസകരമായ രംഗം കാണാൻ കഴിയുന്നത്

'ദാഹിച്ചാൽ നിങ്ങൾ നിങ്ങളല്ലാതെയാകും'; കല്ലിട്ട് വെള്ളം കുടിക്കാൻ ഞങ്ങൾക്കുമറിയാം..!!

ദാഹിച്ചാൽ നിങ്ങൾ നിങ്ങളല്ലാതെയാകും; കല്ലിട്ട് വെള്ളം കുടിക്കാൻ കിളികൾക്കുമറിയാം.

ദാഹിച്ചു വലഞ്ഞ കാക്ക കുടത്തിൽ കല്ലിട്ട് വെള്ളം കുടിച്ച കഥ കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. സൂത്രശാലിയായ കാക്കയുടെ കഥ പറയുമ്പോഴെല്ലാം ഉദാഹരണമായി മുതിർന്നവർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിലെ സ്ഥിരം സംഭവമാണിത്

എന്നാൽ കുടത്തിൽ കല്ലിട്ട് വെള്ളം കുടിക്കാൻ കാക്കക്ക് മാത്രമല്ല അറിയാവുന്നത്....! ദാഹിച്ചാൽ എങ്ങനെയും വെള്ളം കുടിക്കാൻ കിളികൾക്കും അറിയാം.

What if we tell you that the story “The thirsty crow” you read does have some real-life basis? Here’s one video of a...

Posted by India Today on Monday, November 16, 2020

ഇന്ത്യ ടുഡേ ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്നാണ് രസകരമായ രംഗം കാണാൻ കഴിയുന്നത്. ഒരു പ്ലാസ്റ്റിക് ബോട്ടിൽ നിന്ന് വെള്ളം കുടിക്കാനായി ഒരു കിളി ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വാവട്ടം കുറഞ്ഞ പ്ലാസ്റ്റിക് കുപ്പിയുടെ മുക്കാൽ ഭാഗം വെള്ളം ഉണ്ടെങ്കിലും കിളിക്ക് കുപ്പിയിലേക്ക് കൊക്കിട്ട് കുടിക്കാൻ പാകത്തിലല്ല വെള്ളമുള്ളത്. എന്നാൽ തോറ്റു കൊടുക്കാൻ കിളിയൊട്ട് തയ്യാറുമല്ല. ചുറ്റും പരതി ഓരോ കല്ലുകൾ കൊക്കിലെടുത്തുകൊണ്ട് വന്ന് കുപ്പിയിലിടാൻ തുടങ്ങി. അങ്ങനെ കുപ്പി നിറയുന്നതിനനുസരിച്ച് കിളി വെള്ളം കുടിക്കുകയും ചെയ്തു.