LiveTV

Live

Entertainment

'ജെ.ഡി സ്റ്റുഡന്‍റ് അല്ല, പ്രൊഫസര്‍'; മാസ്റ്ററിന്‍റെ മാസ് ടീസര്‍ കാണാം

നേരത്തെ ഏപ്രില്‍ 9ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നീളുകയായിരുന്നു

'ജെ.ഡി സ്റ്റുഡന്‍റ് അല്ല, പ്രൊഫസര്‍'; മാസ്റ്ററിന്‍റെ മാസ് ടീസര്‍ കാണാം

ആരാധകര്‍ കാത്തിരിക്കുന്ന ദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന 'മാസ്റ്റര്‍' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നായക വേഷത്തില്‍ വിജയ്‍യും പ്രതിനായക വേഷത്തില്‍ സേതുപതിയുമാണ് ചിത്രത്തില്‍ വരുന്നത്. വിജയ്‍യുടെ ആരാധകരെ ആവേശകൊടുമുടിയിലെത്തിക്കുന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് മാസ്റ്റര്‍ പുറത്തിറങ്ങുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വിജയ്‍യുടെ മാസ് ആക്ഷന്‍ രംഗങ്ങളുടെ ആകെതുകയും ടീസറില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മാളവിക മോഹനനാണ് നായിക.

നേരത്തെ ഏപ്രില്‍ 9ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നീളുകയായിരുന്നു. 'കൈതി'ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.