LiveTV

Live

Entertainment

‘ഒൻപതു മിനിറ്റിൽ എന്‍റെ 44 വർഷങ്ങൾ’-ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

ആദ്യ സിനിമയായ അനിയത്തി പ്രാവ് മുതലുള്ള സിനിമാ ജീവിതം വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

‘ഒൻപതു മിനിറ്റിൽ എന്‍റെ 44 വർഷങ്ങൾ’-ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

നവംബര്‍ 2നായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന്‍റെ പിറന്നാള്‍. കുടുംബവും ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ ചേര്‍ന്ന് ചാക്കോച്ചനെ ആശംസകള്‍ കൊണ്ടും സമ്മാനങ്ങള്‍ കൊണ്ടും മൂടുകയും ചെയ്തു. തനിക്ക് ലഭിച്ച ഒരു പിറന്നാള്‍ സമ്മാനം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നടന്‍റെ ജീവിതത്തിലെ നിര്‍ണായ മുഹൂര്‍ത്തങ്ങള്‍ 9 മിനിറ്റിലാക്കിയുള്ള വീഡിയോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദീപാവലി- ശിശുദിന ആശംസകൾക്കൊപ്പമാണ് തന്‍റെ ജീവിതയാത്ര കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.

ആദ്യ സിനിമയായ അനിയത്തി പ്രാവ് മുതലുള്ള സിനിമാ ജീവിതം വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒപ്പം ചാക്കോച്ചന്‍ അഭിനയിച്ച സിനിമകളിലെ സംഭാഷണങ്ങളും ഗാനങ്ങളും വീഡിയോക്ക് മാറ്റ് കൂട്ടിയിട്ടുണ്ട്.

''9 മിനിറ്റിനുള്ളിൽ എന്‍റെ 44 വർഷം

ഒരു ദീപാവലി സമ്മാനമായി ലഭിച്ച എന്‍റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതയാത്രയെ ചിത്രീകരിക്കുന്ന മനോഹരമായ ജന്മദിന വീഡിയോ വളരെയധികം ഇഷ്ടമായി.ഇതെന്നെ പുഞ്ചിരിക്കുവാനും, പൊട്ടിച്ചിരിക്കുവാനും, വികാരഭരിതനാക്കാനും, അഭിമാനവും ഉത്തരവാദിത്തവും നിറയ്ക്കാനും പ്രേരിപ്പിച്ചു.

എന്നെ ഓർമ്മകളുടെ പാതയിലേക്ക് കൊണ്ടുപോയതിന് വളരെ നന്ദി.. മോശം കാര്യങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ, കൂടുതൽ ആത്മവിശ്വാസത്തോടും ഊർജ്ജത്തോടും കൂടി മുന്നോട്ട് പോകാൻ എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി'' കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.