LiveTV

Live

Entertainment

‘റാമി’ന്‍റെയും ‘ദൃശ്യം 2’ന്‍റെയും എഡിറ്റിംഗ് ഒരേസമയം; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊടുപുഴയിലായിരുന്നു ദൃശ്യം 2വിന്‍റെ ചിത്രീകരണം

‘റാമി’ന്‍റെയും ‘ദൃശ്യം 2’ന്‍റെയും എഡിറ്റിംഗ് ഒരേസമയം; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് റാമും ദൃശ്യം 2വും. സൂപ്പര്‍ഹിറ്റായ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം 2വിന്‍റെ 56 ദിവസത്തെ ഷെഡ്യൂൾ 46 ദിവസം കൊണ്ട് അവസാനിപ്പിക്കാൻ സാധിച്ച സന്തോഷം ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്‍റെ എഡിറ്റിംഗും ആരംഭിച്ചിരിക്കുകയാണ്. ഒപ്പം റാമിന്‍റെയും എഡിറ്റിംഗ് തുടങ്ങിയിട്ടുണ്ട്. രണ്ട് ചിത്രത്തിന്‍റെയും എ‍ഡിറ്റിംഗ് നടക്കുന്ന ഫോട്ടോ ജീത്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കോവിഡ് നെഗറ്റീവ്; ഐ.ജി ഗീത പ്രഭാകര്‍ ദൃശ്യം 2 സെറ്റിലേക്ക്
Also Read

കോവിഡ് നെഗറ്റീവ്; ഐ.ജി ഗീത പ്രഭാകര്‍ ദൃശ്യം 2 സെറ്റിലേക്ക്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊടുപുഴയിലായിരുന്നു ദൃശ്യം 2വിന്‍റെ ചിത്രീകരണം. ആദ്യ ഭാഗത്തിലെ താരങ്ങളെ കൂടാതെ മുരളി ഗോപി, സായ് കുമാര്‍, അഞ്ജലി നായര്‍, ഗണേഷ് കുമാര്‍ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. കുടുംബ ചിത്രമായിട്ടാണ് ദൃശ്യം 2 ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകളുടെ അമിതഭാരമൊന്നും വേണ്ടെന്ന് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദൃശ്യം 2വില്‍ ജോര്‍ജ്ജുകുട്ടിക്കൊപ്പം ഇവരുമുണ്ടാകും; താരനിര പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍
Also Read

ദൃശ്യം 2വില്‍ ജോര്‍ജ്ജുകുട്ടിക്കൊപ്പം ഇവരുമുണ്ടാകും; താരനിര പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍

ലാലും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് റാം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നുവെങ്കിലും ലോക്ഡൌണ്‍ മൂലം നിര്‍ത്തിവച്ചിരിക്കുകായിരുന്നു. വിദേശത്താണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിക്കേണ്ടിയിരുന്നത്.

കോവിഡ് നീണ്ടുപോയാല്‍ ദൃശ്യം 2 ആദ്യമെത്തും; ആളുകള്‍ തിയറ്ററില്‍ എത്തിയതിന് ശേഷം മരക്കാര്‍ റിലീസെന്ന് ആന്‍റണി പെരുമ്പാവൂര്‍
Also Read

കോവിഡ് നീണ്ടുപോയാല്‍ ദൃശ്യം 2 ആദ്യമെത്തും; ആളുകള്‍ തിയറ്ററില്‍ എത്തിയതിന് ശേഷം മരക്കാര്‍ റിലീസെന്ന് ആന്‍റണി പെരുമ്പാവൂര്‍