LiveTV

Live

Entertainment

ചിരഞ്ജീവിക്ക് കോവിഡില്ല; പോസിറ്റീവായത് പി.സി.ആര്‍ കിറ്റിന്‍റെ പിഴവ് മൂലം

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പായാണ് താരം പരിശോധന നടത്തിയത്

ചിരഞ്ജീവിക്ക് കോവിഡില്ല; പോസിറ്റീവായത് പി.സി.ആര്‍ കിറ്റിന്‍റെ പിഴവ് മൂലം

തെലുങ്ക് നടന്‍ ചിരഞ്ജീവിക്ക് കോവിഡില്ലെന്ന് പുതിയ പരിശോധന ഫലം. നേരത്തെ രോഗം സ്ഥിരീകരിച്ചത് പി.സി.ആര്‍ ടെസ്റ്റിന്‍റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. തനിക്ക് കോവിഡ് നെഗറ്റീവാണെന്നും നേരത്തെ പോസിറ്റീവായത് ആര്‍.ടി പി.സി.ആര്‍ കിറ്റിന്‍റെ പിഴവ് മൂലമാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. തനിക്ക് നല്‍കിയ പരിഗണനക്ക് നന്ദി പറയുന്നതായും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

തെലുങ്ക് താരം ചിരഞ്ജീവിക്ക് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍
Also Read

തെലുങ്ക് താരം ചിരഞ്ജീവിക്ക് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പായാണ് താരം പരിശോധന നടത്തിയത്. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരോടും നിരീക്ഷണത്തില്‍ പോകാന്‍ ചിരഞ്ജീവി നിര്‍ദേശിച്ചിരുന്നു. പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു താരം.

കൊരട്ടാല ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആചാര്യ. നേരത്തെ ചിത്രീകരണം ആരംഭിച്ചെങ്കിലും മാര്‍ച്ചില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ആചാര്യ. കാജല്‍ അഗര്‍വാളാണ് നായിക. കൊനിഡേല പ്രൊഡ‍ക്ഷന്‍സ് കമ്പനിയുടെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്.