‘ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല’- ഓര്‍മച്ചിത്രവുമായി മഞ്ജു വാര്യര്‍
ലളിതവും സുന്ദരവുമായ ത്രോബാക്ക്’ എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്

ലോക്ഡൌണ് കാലത്തിനും മുന്‍പും പിന്പുമെല്ലാം സിനിമാ വിശേഷങ്ങളും പഴയകാല ചിത്രങ്ങളുമെല്ലാം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മക്കും സഹോദരനൊപ്പമുള്ള ചിത്രങ്ങളും മഞ്ജു അഭിനയിച്ച പഴയ സിനിമകളിലെ പടങ്ങളുമെല്ലാം അതില്‍ പെടും. ഇപ്പോള്‍ സഹോദരന് മധു വാര്യര്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ये à¤à¥€ पà¥�ें- എന്താവും ഞങ്ങള്‍ സംസാരിക്കുന്നത്, നിങ്ങള്‍ പറയൂ: മഞ്ജു വാര്യര്‍ ചോദിക്കുന്നു..
ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ..ലളിതവും സുന്ദരവുമായ ത്രോബാക്ക്’ എന്നാണ് ചിത്രത്തിനൊപ്പം മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യരെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മധു വാര്യര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേരാണ് ലളിതം സുന്ദരം. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.
ये à¤à¥€ पà¥�ें- ഞാനൊരു മോശം നടിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, എന്റെ അഭിനയത്തില്‍ ഞാന്‍ തൃപ്തയല്ല: മഞ്ജു വാര്യര്‍
അതേസമയം പഴയ പോലെ തന്നെ കൈ നിറയെ ചിത്രങ്ങളുമായി മഞ്ജു വാര്യരും തിരക്കിലാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില് എന്നിവയാണ് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍. കോവിഡ് മൂലം ഈ ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. കയറ്റം, ചതുര്‍മുഖം, ദ പ്രീസ്റ്റ്, പടവെട്ട്, വെള്ളരിക്കപ്പട്ടണം എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മഞ്ജു ചിത്രങ്ങള്‍.
Adjust Story Font
16