LiveTV

Live

Entertainment

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതിയുമായി ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതിയുമായി ഭാഗ്യലക്ഷ്മി

സിനിമാസംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ വീണ്ടും പരാതിയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂ ട്യൂബിൽ അപ്ലോഡ് ചെയ്തെന്നാണ് പരാതി. പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് സംവിധായകന്‍ ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി.

നേരത്തെയും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ച യൂ ട്യൂബര്‍ വിജയ് പി നായരെ കൈകാര്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ ആരോപണം ഉന്നയിച്ചത്. ശാന്തിവിള ദിനേശ് സമൂഹ മാധ്യമത്തില്‍ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അന്നത്തെ പരാതി. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ പിന്നീട് പരാതിക്കാധാരമായ വീഡിയോ നീക്കം ചെയ്തിരുന്നു. ബംഗ്ലാവില്‍ ഔത എന്ന സിനിമയുടെ സംവിധായകനാണ് ശാന്തിവിള ദിനേശ്.