LiveTV

Live

Entertainment

‘ഞങ്ങളുടെ 6 വയസുള്ള മകൾക്ക് ഇത്തരമൊരു പേജിന്‍റെ ആവശ്യമില്ല’; വ്യാജ ഇൻസ്റ്റാഗ്രാം പേജിനെതിരെ പൃഥ്വി

അല്ലി പൃഥ്വിരാജ് എന്ന പേരിൽ അലംകൃതയുടെ ചിത്രങ്ങളുമായി ആരംഭിച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം പേജ് മാനേജ് ചെയ്യുന്നത്

‘ഞങ്ങളുടെ 6 വയസുള്ള മകൾക്ക് ഇത്തരമൊരു പേജിന്‍റെ ആവശ്യമില്ല’; വ്യാജ ഇൻസ്റ്റാഗ്രാം പേജിനെതിരെ പൃഥ്വി

നടന്‍ പൃഥ്വിരാജിനെപ്പോലെയും ഭാര്യ സുപ്രിയയെപ്പോലെയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ് മകള്‍ അലംകൃതയെയും. ആരാധകര്‍ അല്ലി എന്ന് വിളിക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ പൃഥ്വിയും സുപ്രിയയും അധികം പങ്കുവയ്ക്കാറില്ലെങ്കിലും അലംകൃതയുടെ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട്.


ഡാഡയുടെ സങ്കടം മാറ്റാന്‍ കത്തുമായി അലംകൃത; മകളുടെ ഇംഗ്ലീഷ് തന്നെക്കാള്‍ മികച്ചതെന്ന് പൃഥ്വി
Also Read

ഡാഡയുടെ സങ്കടം മാറ്റാന്‍ കത്തുമായി അലംകൃത; മകളുടെ ഇംഗ്ലീഷ് തന്നെക്കാള്‍ മികച്ചതെന്ന് പൃഥ്വി

ഇപ്പോള്‍ അലംകൃതയുടെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ, ആറുവയസുകാരിയായ മകൾക്ക് ഇപ്പോൾ അതിന്‍റെ ആവശ്യമില്ലെന്നും വ്യാജ പേജ് ആണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും.

അല്ലി പൃഥ്വിരാജ് എന്ന പേരിൽ അലംകൃതയുടെ ചിത്രങ്ങളുമായി ആരംഭിച്ചിരിക്കുന്ന ഇൻസ്റ്റാഗ്രാം പേജ് മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയും ചേർന്നാണെന്നാണ് ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്നത്. എന്നാൽ, ഇത് വ്യാജമാണെന്ന് പൃഥി അറിയിച്ചു.

നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും; അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വി
Also Read

നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും; അല്ലിക്ക് പിറന്നാളാശംസകളുമായി പൃഥ്വി

‘ഈ വ്യാജ ഹാൻഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. അവൾ പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാൽ ദയവായി ഇതിന് ഇരയാകരുത്!’- പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.