LiveTV

Live

Entertainment

'ഗജിനി ബൈഡന്‍' ഒരു വര്‍ഷം തികയ്ക്കില്ല, പിന്നീട് നയിക്കുക കമല ഹാരിസ്: അമേരിക്കയുടെ 'ഭാവി പ്രവചിച്ച്' കങ്കണയുടെ ട്വീറ്റ്

''ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ തകരാറിലാകുന്ന 'ഗജിനി ബൈഡ'ന്‍റെ കാര്യത്തില്‍ ഒരുറപ്പുമില്ല. അവര്‍ അയാളില്‍ കുത്തിവെച്ച മരുന്നുകള്‍ ഒരു വര്‍ഷത്തിനപ്പുറം നിലനില്‍ക്കുകയുമില്ല.

'ഗജിനി ബൈഡന്‍' ഒരു വര്‍ഷം തികയ്ക്കില്ല, പിന്നീട് നയിക്കുക കമല ഹാരിസ്: അമേരിക്കയുടെ 'ഭാവി പ്രവചിച്ച്' കങ്കണയുടെ ട്വീറ്റ്

ജോ ബൈഡനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് ഒരു വര്‍ഷം തികയ്ക്കില്ലെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഗജിനി സിനിമയിലെ നായകനെ പോലെ ഓരോ അഞ്ചുമിനിറ്റിലും ബൈഡന്‍റെ ഓര്‍മ പോകുമെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. അതേസമയം അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായ കമല ഹാരിസിനെ തന്‍റെ ട്വീറ്റിലൂടെ അഭിനന്ദിക്കുകയായിരുന്നു കങ്കണ.

ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ തകരാറിലാകുന്ന 'ഗജിനി ബൈഡ'ന്‍റെ കാര്യത്തില്‍ ഒരുറപ്പുമില്ല. അവര്‍ അയാളില്‍ കുത്തിവെച്ച മരുന്നുകള്‍ ഒരു വര്‍ഷത്തിനപ്പുറം നിലനില്‍ക്കുകയുമില്ല. അതുകൊണ്ടുതന്നെ പിന്നീട് നയിക്കുക കമല ഹാരിസ് ആയിരിക്കും. ഒരു സ്ത്രീ ഉയര്‍ന്നു വന്നാല്‍, അത് എല്ലാ സ്ത്രീകള്‍ക്കുമുള്ള വഴി അവള്‍ തുറക്കുകയാണ്. ചരിത്രദിനത്തിന് ആശംസകള്‍ - എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം കമല ഹാരിസ് നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ഷെയര്‍ ചെയ്താണ് അമേരിക്കയുടെ ഭാവിയെപ്പറ്റിയുടെ കങ്കണയുടെ പ്രവചനം. കങ്കണയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്.