LiveTV

Live

Entertainment

''ഭൂമീ ഞാൻ വാഴുന്നിടം...'' വേടന്റെ പുതിയ റാപ് പുറത്ത്

ഏഴ് വൻകരകളിലും നടക്കുന്ന കുരുതിയുടെയും അടിച്ചമർത്തലിന്റെയും ഉള്ളു പിടയ്ക്കുന്ന കഥകളാണ് ഇത്തവണ വേടന്റെ റാപ്പിൽ കടന്നുവന്നത്

''ഭൂമീ ഞാൻ വാഴുന്നിടം...'' വേടന്റെ പുതിയ റാപ് പുറത്ത്

പതിവ് തെറ്റിച്ചില്ല, മൂർച്ചയുള്ള വാക്കുകളുമായി വീണ്ടും വേടൻ എത്തി. രക്തം ചിതറിയ ലോകത്തെ പൊള്ളുന്ന കഥകൾ പറഞ്ഞാണ് 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പേരിലുള്ള പുതിയ റാപ്പ് സോങ് പുറത്തിറങ്ങിയത്.

ഏഴ് വൻകരകളിലും നടക്കുന്ന കുരുതിയുടെയും അടിച്ചമർത്തലിന്റെയും ഉള്ളു പിടയ്ക്കുന്ന കഥകളാണ് ഇത്തവണ വേടന്റെ റാപ്പിൽ കടന്നുവന്നത്. അഭയാർഥി ജീവിതത്തിന്റെ വേദന ലോകത്തിന് മുന്നിൽ കാട്ടികൊടുത്ത ഐലൻ കുർദിയുടെ മരണം മുതൽ ചെെനയിലെ ഉയി​ഗൂർ വംശഹത്യയും മ്യാൻമറിലെ റോഹിങ്ക്യൻ കുരുതിയും, തമിഴ് പുലികളുടെയും ഫലസ്തീൻ ജനതയുടെയും പോരാട്ടവും, അമേരിക്കൻ-ലാറ്റിൻ-ആഫ്രിക്കൻ നാടുകളിലെ സ്വാതന്ത്ര്യ പോരാട്ടവും വരികളിലൂടെ പറഞ്ഞു വെക്കുന്നുണ്ട്.

രണ്ട് മിനിറ്റ് ദെെർഘ്യമുള്ള പാട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീ‍ഡിയ ഏറ്റെടുക്കുകയായിരുന്നു. വരികൾക്കൊപ്പം തന്നെ മികച്ച ദൃശ്യാനുഭവത്തോടെയുള്ള മേക്കിങ്ങിലാണ് പുതിയ റാപ്പ് എത്തിയിരിക്കുന്നത്.