LiveTV

Live

Entertainment

എന്തുകൊണ്ട്; ഓരോ പ്രായത്തിലും അവള്‍ ചോദിക്കുന്നു

ഓരോ പ്രായത്തിലും ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചാണ് അവള്‍ ജീവിക്കുന്നത്... ആ ചോദ്യങ്ങള്‍ തന്നെയാണ് അവളുടെ വാ അടച്ചു പിടിച്ചിരിക്കുന്നതും.

എന്തുകൊണ്ട്; ഓരോ പ്രായത്തിലും അവള്‍ ചോദിക്കുന്നു

സ്ത്രീകള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ക്ക്, അത് അവളുടെ ജനനം മുതല്‍ വാര്‍ധക്യം വരെ ഇന്നും ഒട്ടും കുറവില്ല. അതുകൊണ്ടുതന്നെ ഓരോ പ്രായത്തിലും ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചാണ് അവള്‍ ജീവിക്കുന്നത്... ആ ചോദ്യങ്ങള്‍ തന്നെയാണ് അവളുടെ വാ അടച്ചു പിടിച്ചിരിക്കുന്നതും.

എന്തുകൊണ്ടാണ് പെണ്‍കുഞ്ഞിനെ ആര്‍ക്കും വേണ്ടാത്തത്, എന്തുകൊണ്ടാണ് ഒരു പെണ്‍കുഞ്ഞ് ഇന്ത്യയില്‍ സുരക്ഷിതയല്ലാത്തത്, എന്തുകൊണ്ടാണ് ഭൂരിഭാഗം വരുന്ന പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്, എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് എന്നെല്ലാണ് പെണ്‍കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍.

എന്തുകൊണ്ടാണ് സമൂഹം പുരുഷന്‍റേതായത് എന്നതാണ് മുതിര്‍ന്നുകഴിയുമ്പോള്‍ അവളുടെ ആദ്യ ചോദ്യം. എന്തുകൊണ്ടാണ് അവള്‍ വീടകങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതെന്നും, എന്തുകൊണ്ടാണ് വിവാഹജീവിതത്തിലെ ബലാത്സംഗം ഇപ്പോഴും ഒരു കുറ്റകൃത്യമാകാത്തത് എന്നും അവള്‍ ചോദിക്കുന്നു. പ്രായമാകുമ്പോഴും തങ്ങള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ക്ക് കുറവില്ലാത്തത് എന്തുകൊണ്ടാണെന്നും, വൃദ്ധമന്ദിരങ്ങള്‍ കൂടുന്നത് എന്തുകൊണ്ടാണെന്നും അവള്‍ ചോദിക്കുന്നു..

എന്തുകൊണ്ട്; ഓരോ പ്രായത്തിലും അവള്‍ ചോദിക്കുന്നു

വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് പിന്നിലുള്ളത് ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷ് ആണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനു പത്ഭനാഭന്‍ അയ്യരാണ് വിഷ്ണുവിന്‍റെ ഫോട്ടോകള്‍ക്ക് മോഡലായിരിക്കുന്നത്.

View this post on Instagram

നിങ്ങൾക്ക് പെൺകുട്ടിയാണ് എന്ന് ലേബർ റൂമിലെ നേഴ്സ് മാഡം വന്നു പറയുമ്പോൾ ഇപ്പോഴും മുഖം ചുളിക്കുന്നവരിൽ നിന്നും തുടങ്ങുന്നു സ്ത്രീസമൂഹത്തിനെതിരെയുള്ള ചൂഷണങ്ങളുടെ വിത്തുപാകൽ. അവൾ വളരും തോറും അവൾക്കെതിരെയുള്ള ചൂഷണങ്ങളും വളരുന്നു.. നീ പെൺകുട്ടിയല്ലേ.. ഓടാൻ പാടില്ല, ചാടാൻ പാടില്ല, ഒച്ചത്തിൽ സംസാരിക്കാൻ പാടില്ല, ഒറ്റയ്ക്ക് എവിടെയും പോകാൻ പാടില്ല, പെൺകുട്ടിയല്ലേ.. ഒരുപാടു പഠിച്ചിട്ടെന്തിനാ.? വല്ല വീട്ടിലും കെട്ടിച്ചുവിടാനുള്ളതല്ലേ... എന്നതൊക്കെ പെണ്ണായി പിറന്നതു കൊണ്ട് മാത്രം ഇന്നും ചില കാരണവന്മാരിൽ നിന്നും കേൾക്കാൻ കഴിയുന്ന വാക്യത്തിൽ പ്രയോഗങ്ങളുടെ മുൻനിരയിലുള്ള ചിലത് മാത്രം.. മാറേണ്ടതും, മറ്റേണ്ടതും നമ്മളാണ്... സ്ത്രീയ്ക്ക് സ്ത്രീയായും, പുരുഷന് പുരുഷനായും ജീവിക്കാൻ കഴിയുന്ന നല്ല നാളേക്കായി നമുക്ക് ശബ്ദമുയർത്താം... പ്രതീക്ഷയോടെ കാത്തിരിക്കാം. അവിടെ പുരുഷാധിപത്യമെന്നോ, സ്ത്രീ ആധിപത്യമെന്നോ വിശേഷിപ്പിക്കാൻ ഒട്ടും തന്നെ സാധ്യതയില്ലാത്ത മനുഷ്യത്വത്തിന് വേണ്ടി, മനുഷ്യന് വേണ്ടി.... മാറണം നമ്മൾ ! Just_tried . . . . . . . Inframe : @janvimakeovers_ Retouch : @aneesh_perunguzhi Quotes: @Arsha.indira.sankar Caption : @j._anandu Team : @akash_ajith28 @real_stillz #portrait #portraitphotography #fashionphotography #photooftheday #picoftheday #fashionista #model #modeling #thrissurkaran #thrissur #entekeralam #kochi #kerala #keralaattraction #mallu #india #indian #southindia #fashion #malayalam #keralaactress #keralaactor #malayalamcinema #keralamodel #naturephotography #travel #traveler #instagood

A post shared by Vishnu Santhosh Photography (@_viishnu_santhosh) on