LiveTV

Live

Entertainment

ബുർജ് ഖലീഫയോളം ഉയരത്തിൽ 'കിങ് ഖാന്' പിറന്നാൾ ആശംസ; വീഡിയോ കാണാം

കഴിഞ്ഞ വർഷവും ഷാരൂഖിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ബുർജ് ഖലീഫയിൽ ലൈറ്റുകൾ കൊണ്ട് അലങ്കാരം ഒരുക്കിയിരുന്നു

ബുർജ് ഖലീഫയോളം ഉയരത്തിൽ 'കിങ് ഖാന്' പിറന്നാൾ ആശംസ; വീഡിയോ കാണാം

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ബുർജ് ഖലീഫയുടെ ഉയരത്തിൽ ആശംസകൾ അറിയിച്ച് ദുബൈ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ മുഴുവൻ എൽ.ഇ.ഡി ലൈറ്റുകൾ ചേർത്തുവെച്ചാണ് യു.എ.ഇ ബോളിവുഡിന്റെ കിങ് ഖാന് ആശംസകൾ അറിയിച്ചത്.

To my brother, the awesomely cool Mr. #MohamedAlabbar and Burj Khalifa Emaar Dubai. Thanks for making me shine so...

Posted by Shah Rukh Khan on Saturday, November 2, 2019

പിറന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം ദുബൈയിലായിരുന്ന ഷാറൂഖിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആശംസകളെത്തി. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബുർജ് ഖലീഫ തന്നെ സൂപ്പർ താരത്തിന് ആശംസകൾ നേർന്നതാണ്. നിമിഷങ്ങൾക്കകം സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

It’s nice to see myself on the biggest and tallest screen in the world. My friend #MohamedAlabbar has me on the biggest...

Posted by Shah Rukh Khan on Monday, November 2, 2020

‘ലോകത്തിലെ ഏറ്റവും ഉയരവും കൂടിയ സ്ക്രീനിൽ എന്നെ കാണാനായതിൽ സന്തോഷം. നന്ദി മൊഹമ്മദ്, എന്റെ അടുത്ത ചിത്രത്തിന്റെ റിലീസിനു മുൻപ് തന്നെ എന്നെ ഈ വലിയ സ്ക്രീനിൽ കാണിച്ചതിന്.’–ഷാരൂഖ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ വർഷവും ഷാരൂഖിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ബുർജ് ഖലീഫയിൽ ലൈറ്റുകൾ കൊണ്ട് അലങ്കാരം ഒരുക്കിയിരുന്നു.