Top

സൂര്യക്ക് ശബ്ദം നൽകി നരേൻ; 'സൂരറൈ പൊട്രു ' മലയാളം ട്രെയിലർ പുറത്ത്

ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുന്നത്. നരേനാണ് ചിത്രത്തിൽ സൂര്യക്കായി മലയാളത്തിൽ ശബ്ദം നൽകുന്നത്

MediaOne Logo

  • Updated:

    2020-10-31 13:58:30.0

Published:

31 Oct 2020 1:58 PM GMT

സൂര്യക്ക് ശബ്ദം നൽകി നരേൻ; സൂരറൈ പൊട്രു  മലയാളം ട്രെയിലർ പുറത്ത്
X

സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'സൂരറൈ പൊട്രു 'വിന്റെ മലയാളം ട്രെയിലർ പുറത്ത്. ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുന്നത്. സിനിമാ താരം നരേനാണ് ചിത്രത്തിൽ സൂര്യക്കായി മലയാളത്തിൽ ശബ്ദം നൽകുന്നത്.

നേരത്തെ പുറത്തിറങ്ങിയ തമിഴ് - തെലുങ്ക് ട്രെയിലറുകൾ സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുമ്പോഴാണ് മലയാളം ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം റീലീസിനെത്തുന്നുണ്ട്.

കുറഞ്ഞ നിരക്കില്‍ എയര്‍ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെകണ്‍ സ്ഥാപകനുമായ ജി.ആര്‍ ഗോപിനാഥന്റെ ജീവിതത്തെ സംബന്ധിച്ച് എഴുതിയ 'സിംപ്ലി ഫ്‌ളൈ' എന്ന പുസ്തകം ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

സൂര്യയോടൊപ്പം മോഹൻ ബാബു , പരേഷ് റാവൽ, അപർണ ബാലമുരളി എന്നിവർ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാൻ സാധിക്കും.

TAGS :

Next Story