LiveTV

Live

Entertainment

ആദ്യ ജയിംസ് ബോണ്ടായി വേഷമിട്ട വിഖ്യാത നടൻ ഷോൺ കോണറി അന്തരിച്ചു

ആകെ പുറത്തിറങ്ങിയ 24 ജയിംസ് ബോണ്ട്‌ ചിത്രങ്ങളിൽ ഏഴിലും ജയിംസ് ബോണ്ടായി വേഷമിട്ടത് ഷോൺ കോണറിയാണ്

ആദ്യ ജയിംസ് ബോണ്ടായി വേഷമിട്ട വിഖ്യാത നടൻ  ഷോൺ കോണറി അന്തരിച്ചു

വേഷമിട്ട കഥാപാത്രങ്ങളെയെല്ലാം അനശ്വരമാക്കിയ ജയിംസ് ബോണ്ട് താരം ഷോൺ കോണറി അന്തരിച്ചു. ആദ്യ ജയിംസ് ബോണ്ടായി അഭിനയിച്ചതും ഏറ്റവും ജനപ്രീതി അർജ്ജിച്ച ജയിംസ് ബോണ്ട് കഥാപാത്രങ്ങളും ഇന്നും ഷോൺ കോണറിയുടെ പേരിലാണ്.

90 വയസുകാരനായ ഷോൺ കോണറി കുറെയേറെ നാളുകളായി അസുഖബാധിതനായിരുന്നു. ഉറക്കത്തിലായിരുന്നു മരണമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ആകെ പുറത്തിറങ്ങിയ 24 ജയിംസ് ബോണ്ട്‌ ചിത്രങ്ങളിൽ ഏഴിലും ജയിംസ് ബോണ്ടായി വേഷമിട്ടത് ഷോൺ കോണറിയാണ്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിങ്കർ, തണ്ടർബോൾ, യു ഒൺലി ലീവ് ടൈ്വസ്, ഡയമണ്ട് ആർ ഫോറെവർ, നെവർ സേ നെവർ എഗെയിൻ എന്നീ ചിത്രങ്ങളിലാണ് ഷോൺ കോണറി കേന്ദ്രകഥാപാത്രമായ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്.

ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച ഏറെ പ്രസിദ്ധിയാർജ്ജിച്ച കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നേമിൽ അറിയപ്പെടുന്ന ജെയിംസ് ബോണ്ട്. 

ജയിംസ് ബോണ്ട് ചിത്രങ്ങൾക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബർ, ഇൻഡ്യാന ജോൺസ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും ഷോൺ കോണറി അഭിനയിച്ചിട്ടുണ്ട്. അഭിനയമികവിനുള്ള അംഗീകാരമായി ഓസ്കർ, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ പുരസ്കാരങ്ങളും ഷോൺ കോണറിയെ തേടിയെത്തിയിട്ടുണ്ട്.