LiveTV

Live

Entertainment

ഡോക്ടര്‍ ശിനു ശ്യാമളന്‍ നായികയാകുന്നു

കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്ന സുന്ദരി എന്ന ചിത്രിത്തിലൂടെയാണ് നായികമാരില്‍ ഒരാളായി ശിനു ശ്യാമളന്‍ വെള്ളിത്തിരയിലെത്തുന്നത്

ഡോക്ടര്‍ ശിനു ശ്യാമളന്‍ നായികയാകുന്നു

കോവിഡ് ചികിത്സയില്‍ വീഴ്ച്ച വരുത്തിയ പ്രവാസിക്കെതിരെ പ്രതികരിച്ച് ശ്രദ്ധേയായ ഡോക്ടര്‍ ശിനു ശ്യാമളന്‍ സിനിമയില്‍ നായികയാവുന്നു. കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്ന സുന്ദരി എന്ന ചിത്രിത്തിലൂടെയാണ് നായികമാരില്‍ ഒരാളായി ശിനു ശ്യാമളന്‍ വെള്ളിത്തിരയിലെത്തുന്നത്. ജമന്തി എന്ന കഥാപാത്രത്തെയാണ് ശിനു ശ്യാമളന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. കഥയും ക്യാമറയും റോയിറ്റ അങ്കമാലി. ഷാൻസി സലാമാണ് പ്രൊഡക്ഷൻ കൺട്രോളർ.

സ്വപ്ന സുന്ദരി എന്ന പ്രണയത്തിനും ആക്ഷനും പ്രധാന്യമുള്ള K J ഫിലിപ്പ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികമാരിൽ ഒരാളായി...

Posted by Shinu Syamalan on Wednesday, October 28, 2020