LiveTV

Live

Entertainment

അയ്യപ്പനും കോശിയും തെലുങ്കിലേക്ക്; കണ്ണമ്മയായി സായി പല്ലവി

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണാണ് അയ്യപ്പന്‍ നായരായി എത്തുന്നത്. പൃഥ്വിരാജിന്‍റെ കഥാപാത്രമായ കോശിയായി നിതിനും എത്തും

അയ്യപ്പനും  കോശിയും തെലുങ്കിലേക്ക്; കണ്ണമ്മയായി സായി പല്ലവി

മലയാളത്തില്‍ അടുത്തിടെയിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. അയ്യപ്പന്‍ നായരായി ബിജു മേനോനും കോശിയായി പൃഥ്വിരാജും അരങ്ങ് തകര്‍ത്ത ചിത്രത്തില്‍ ഏറെ പ്രേക്ഷ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമായിരുന്നു ഗൌരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം.

അയ്യപ്പന്‍ നായരുടെ തന്‍റേടിയായ ഭാര്യയായി കഥയിലൊടുനീളം തന്നെ കണ്ണമ്മ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കില്‍ കണ്ണയായി സായി പല്ലവി എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണാണ് അയ്യപ്പന്‍ നായരായി എത്തുന്നത്. പൃഥ്വിരാജിന്‍റെ കഥാപാത്രമായ കോശിയായി നിതിനും എത്തും. ചിത്രത്തിന്‍റെ പ്രഖ്യാപന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്‍റര്‍ടെയ്ന്‍മെന്‍സാണ് നിര്‍മ്മിക്കുന്നത്.