LiveTV

Live

Entertainment

അതേ തിരക്കഥ‍യെന്ന് സുരേഷ് ഗോപി; നൂറിലേറെ താരങ്ങള്‍ ചേര്‍ന്ന് ഇന്ന് വമ്പന്‍ പ്രഖ്യാപനം

മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസ്മെന്‍റാണ് ഇന്ന് നടക്കാന്‍ പോകുന്നതെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം

അതേ തിരക്കഥ‍യെന്ന് സുരേഷ് ഗോപി; നൂറിലേറെ താരങ്ങള്‍ ചേര്‍ന്ന് ഇന്ന് വമ്പന്‍ പ്രഖ്യാപനം

സുരേഷ് ഗോപിയുടെ 250ആം ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിട്ട് കുറച്ച് ദിവസമായി. പകര്‍പ്പവകാശം സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് തര്‍ക്കം കോടതി കയറിയത്. പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. അതേ പ്രമേയം സിനിമയാക്കരുതെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

തന്‍റെ 250ആം ചിത്രം സംബന്ധിച്ച് ഇന്ന് വമ്പന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ഇന്ന് വൈകിട്ട് ആറിന് ചിത്രത്തിന്‍റെ ടൈറ്റില്‍ നൂറിലേറെ താരങ്ങള്‍ പ്രഖ്യാപിക്കും. നേരത്തെ തീരുമാനിച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ വ്യക്തമാക്കി.

Make sure you're not going to miss this. Unveiling the title of #SG250 at 6 PM today with the same cast, crew and script!

Posted by Suresh Gopi on Sunday, October 25, 2020

മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ അനൗൺസ്മെന്‍റാണ് ഇന്ന് നടക്കാന്‍ പോകുന്നതെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ജയറാമും ഉള്‍പ്പെടെ നൂറിലേറെ താരങ്ങളാണ് ടൈറ്റില്‍ പ്രഖ്യാപിക്കുക. ഇതോടെ ഏതാണ് പുതിയ സിനിമയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കപ്പെടുന്ന ഈ വിജയദശമി നാളിൽ മലയാളികൾക്കായി ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ ടൈറ്റിൽ...

Posted by Tomichan Mulakuppadam on Sunday, October 25, 2020