സ്വപ്നത്തെ പിന്തുടര്ന്ന് പറന്നുയര്‍ന്ന്.. സൂരറൈ പൊട്രു ട്രെയിലര്‍
ആമസോണ്‍ പ്രൈമില്‍ നവംബർ 12 മുതൽ

സൂര്യയുടെ ആക്ഷൻ ഡ്രാമ 'സൂരറൈ പൊട്രു'വിന്റെ ട്രെയിലർ പുറത്തിറക്കി. കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെകൺ സ്ഥാപകനുമായ ജി ആർ ഗോപിനാഥന്റെ ജീവിതത്തെ കുറിച്ച് എഴുതിയ "ലളിതമായി പറക്കുക" എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള സിനിമയാണിത്.
സൂര്യയോടൊപ്പം മോഹൻ ബാബു, പരേഷ് റാവൽ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം സൂര്യ തന്നെയാണ് നിർമ്മിച്ചത്. രാജ്സേക്കർ കർപുരസുന്ദരപാണ്ഡിയൻ, ഗുനീത് മോംഗ, ആലിഫ് സുർട്ടി എന്നിവർ സഹ നിർമ്മാണം. ഇന്ത്യ ഉള്‍പ്പെടെ 200ലേറെ രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ സിനിമ കാണാം. തമിഴ് ചിത്രത്തിന്റെ തെലുങ്ക്, കന്നഡ, മലയാളം പതിപ്പും കാണാം.
"സൂരറൈ പൊട്രു എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്. ഒപ്പം തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ളതുമാണ്. നിങ്ങൾ നിങ്ങളിൽ സത്യസന്ധരും ചുമതലകളിൽ സമർപ്പിതരുമാണെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമയിലൂടെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രേക്ഷകർ അവരുടെ അചഞ്ചലമായ പിന്തുണ ഞങ്ങളിൽ വർഷിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" - സൂര്യ പറഞ്ഞു.
Adjust Story Font
16