LiveTV

Live

Entertainment

'അനക്ക് സാധിക്കും സാദിഖേ'; ശ്രദ്ധേയമായി പാളയം മാര്‍ക്കറ്റിലെ പോര്‍ട്ടറായ ഈ കിക് ബോക്സറെക്കുറിച്ചുള്ള ഡോക്യുമെന്‍ററി

സാഹിസ് സത്താര്‍, ബാസിം റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്

'അനക്ക് സാധിക്കും സാദിഖേ'; ശ്രദ്ധേയമായി പാളയം മാര്‍ക്കറ്റിലെ പോര്‍ട്ടറായ ഈ കിക് ബോക്സറെക്കുറിച്ചുള്ള ഡോക്യുമെന്‍ററി

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന കിക്ക് ബോക്സര്‍ ഐ.വി സാദിഖിന്‍റെ ജീവിതവും പോരാട്ടവും പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി സാദിഖ് ശ്രദ്ധേയമാകുന്നു. സാഹിസ് സത്താര്‍, ബാസിം റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. സംവിധായകരായ ലിജു കൃഷ്ണ, അഷറഫ് ഹംസ, എഡിറ്റര്‍ ഷഫീക് മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ 24നാണ് ഡോക്യുമെന്‍ററി പുറത്തിറക്കിയത്. പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകരായ ഫാസില്‍ എന്‍.സി, ഹാഷിര്‍ മുഹമ്മദ് എന്നിവരായിരുന്നു നേരത്തെ ഡോക്യുമെന്‍ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. ആഖ്യാന രീതി കൊണ്ടും പ്രമേയം കൊണ്ടും സാങ്കേതികത കൊണ്ടുമാണ് 10 മിനുറ്റ് ധൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി ശ്രദ്ധേയമാകുന്നത്.

നിരവധി വര്‍ഷങ്ങളായി പാളയം മാര്‍ക്കറ്റില്‍ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന സാദിഖിന്‍റെ സ്വപ്നമായിരുന്നു ബോക്സിംഗിലൂടെ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത്. അതിനായി സാദിഖ് ശ്രമിക്കുന്നതും അതിനായുള്ള പോരാട്ടവുമാണ് ഡോക്യുമെന്‍ററി അടയാളപ്പെടുത്തുന്നത്. 2015ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സാദിഖ് തായ്‍ലന്‍റിലെ അന്താരാഷ്ട്ര മുആയ് തായ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു.

ബാസിം റഹ്മാന്‍
ബാസിം റഹ്മാന്‍
സാഹിസ് സത്താര്‍
സാഹിസ് സത്താര്‍

നിരവധി മലയാള സിനിമകളില്‍ അസിസ്റ്റന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ച ബാസിം റഹ്‍മാനും മാധ്യമമേഖലയില്‍ വീഡിയോ പ്രൊഡ്യൂസറായ സാഹിസ് സത്താറും തങ്ങളുടെ മികച്ച ഒരു സൃഷ്ടി തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ച് നിരവധി കന്നഡ, തമിഴ് ചിത്രങ്ങളിലും പരസ്യങ്ങളിലും സംഗീതം നിര്‍വ്വഹിച്ച ആനന്ദ് നമ്പ്യാരാണ് 'സാദിഖിന്' സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ അസിസ്റ്റന്‍റ്- വസീം മുഹമ്മദ്, അലി അജ്മല്‍. പബ്ലിസിറ്റി ഡിസൈനര്‍-ബാസിത് പൈക്കാട്ട്, റിയാസ് റഹിമാന്‍. ടെക്നിക്കല്‍ സപ്പോര്‍ട്ട്- ആഷിഖ് അസീം, കെന്‍സുല്‍ മുനീര്‍.