LiveTV

Live

Entertainment

‘9MM’; ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമൊരുങ്ങുന്നു

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്

‘9MM’; ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമൊരുങ്ങുന്നു

ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഡിനില്‍ ബാബു സംവിധാനത്തില്‍ മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമൊരുങ്ങുന്നു. 9MM എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഫന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിനു തോമസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. സാം സി എസ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു.

കഴിഞ്ഞ വര്‍ഷം ധ്യാന്‍ സംവിധാനം ചെയ്ത ലൌ ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണം നേടിയിരുന്നു. നിവിന്‍ പോളി, നയന്‍താര എന്നിവരായിരുന്ന നായികാനായകന്‍മാര്‍. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.

‘9MM’; ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമൊരുങ്ങുന്നു
Marcus Hamilton