LiveTV

Live

Entertainment

ഇത് താര ബേദി കൌശല്‍; നാല് വയസുകാരിയെ ദത്തെടുത്ത് മന്ദിര ബേദി

ജൂലൈയിലാണ് കുട്ടിയെ ദത്തെടുത്തതെങ്കിലും കഴിഞ്ഞ ദിവസമാണ് താരദമ്പതികള്‍ ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്

ഇത് താര ബേദി കൌശല്‍; നാല് വയസുകാരിയെ ദത്തെടുത്ത് മന്ദിര ബേദി

ബോളിവുഡ് നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദിയും ഭര്‍‌ത്താവും നടനുമായ രാജ് കൌശലും തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു ആളെ കൂടി ചേര്‍ത്തിരിക്കുകയാണ്. നാല് വയസുകാരിയെ ദത്തെടുത്താണ് ഇരുവരും വലിയൊരു മാതൃക കാട്ടിയിരിക്കുന്നത്. ജൂലൈയിലാണ് കുട്ടിയെ ദത്തെടുത്തതെങ്കിലും കഴിഞ്ഞ ദിവസമാണ് താരദമ്പതികള്‍ ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മന്ദിരക്കും രാജിനും വീര്‍ എന്നൊരു മകനും കൂടിയിട്ടുണ്ട്. നാല് പേരുമൊന്നിച്ചുള്ള കുടുംബ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'' ഒരു അനുഗ്രഹം പോലെ അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു, ഞങ്ങളുടെ കൊച്ചുപെണ്‍കുട്ടി, നാല് വയസുകാരി താര. നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവള്‍, ഞങ്ങളുടെ വീറിന്‍റെ സഹോദരി. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. കറയറ്റ സ്നേഹത്തോടെ..വിടര്‍ന്ന കൈകളോടെ...താര ബേദി കൌശല്‍.. 2020 ജൂലൈ 28 മുതല്‍ അവള്‍ ഞങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമായി''

ക്രീ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇരുവശത്തും കെട്ടിയ ചുരുള്‍ മുടിയുമായി, നിഷ്ക്കളങ്കത നിറഞ്ഞ പുഞ്ചിരിയുമായി പുതിയ അച്ഛനമ്മമാര്‍ക്കും സഹോദരനുമൊപ്പം നില്‍ക്കുന്ന താരയുടെ കുഞ്ഞുമുഖം ആരുടെയും ഹൃദയം കവരും. മന്ദിരയെയും കൌശലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ഒപ്പം താരക്ക് ആശംസകളും നേരുന്നുണ്ട്.