LiveTV

Live

Entertainment

രാംഗോപാല്‍ വര്‍മയെ കാണാനില്ല, കേസ് അന്വേഷിക്കുന്നത് ഗജനികാന്ത്; ട്രെയിലര്‍ കാണാം

നേരത്തെ രജനികാന്തിന്‍റെ ആരാധകര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

രാംഗോപാല്‍ വര്‍മയെ കാണാനില്ല, കേസ് അന്വേഷിക്കുന്നത് ഗജനികാന്ത്; ട്രെയിലര്‍ കാണാം

രാം ​ഗോപാൽ വർമ നായകനായി അഭിനയിക്കുന്ന ആർജിവി മിസിങ് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിലെ ആര്‍ജിവിയെ ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നു. ഈ തിരോധാന കേസ് അന്വേഷിക്കുന്നത് രജനികാന്തിനോട് രൂപസൌദൃശ്യമുള്ള ​ഗജനികാന്ത് എന്ന പൊലീസ് ഓഫീസറാണ്.

സിനിമയിലെ ആര്‍ജിവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു സൂപ്പര്‍ സ്റ്റാര്‍, മുന്‍ മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ പപ്പു എന്നിവര്‍ സംശയത്തിന്‍റെ നിഴലിലാണ്. ഈ തിരോധാന കേസിന്‍റെ ചുരുളഴിക്കാനാണ് ഗജനികാന്ത് എത്തുന്നത്. രജനീകാന്തിനോട് രൂപസൌദൃശ്യമുള്ള കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് നേരത്തെ രാംഗോപാല്‍ വര്‍മ പറഞ്ഞത് ജീവിച്ചിരിക്കുന്ന ആരുമായെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ യാദൃച്ഛികം മാത്രമാണെന്നാണ്. തുടര്‍ന്ന് രജനികാന്തിന്‍റെ ആരാധകര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആദിർ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാം ഗോപാൽ വർമയുടേതാണ് കഥയും തിരക്കഥയും. സ്വന്തം സ്ട്രീമിങ് പ്ലാറ്റ് ഫോമായ ആർജിവി വേൾഡിലാണ് ചിത്രം റിലീസ് ചെയ്യുക.